സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ **കരുതലോടെ**

13:04, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ **കരുതലോടെ** എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ **കരുതലോടെ** എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ

നാളേക്ക് കൈകോർത്തിടാനായ്
ഇന്നു വിരൽകോർത്തു കഴുകണം നമ്മൾ,
നാളേക്ക് പുഞ്ചിരിതൂകാൻ
ഇന്നു മുഖവും മറച്ചിടാം,
നീളെ
മധു മധുരം നുകർന്നിടാം
നാടിൻ
നറുതേൻ നിറയ്ക്കുവാൻ കൂടാം

പിരിയാതെ പിരിയും ദിനങ്ങൾ
പുതുപ്രതിരോധ മുറകളായ്ത്തീരും
പൊഴിയാതെ കാത്തുവയ്ക്കേണം
സദാ പുലരുന്നവഴിയിലായ് പൂക്കൾ
ഹൃദയം പകുത്തുനൽകിടാം ആരോഗ്യ
മികവിന്റെ മാലാഖമാർക്കായ്...
അകമുള്ള മാനവ ജന്മം, ഇനിയും
പൊരുതി ജയിക്കട്ടെയെന്നും.

കൃഷ്ണദേവ് എസ്
6 V സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത