(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗോ കൊറോണ
കൊറോണയെന്നൊരു രോഗത്തെ
വിളിച്ചു വീട്ടിൽ കയറ്റരുതേ
കൂട്ടം കൂടിയിരിക്കല്ലേ
നാട്ടിൽ കറങ്ങി നടക്കരുതേ
നാലടിയകലം പാലിക്കാം
മാസ്കും സോപ്പും കരുതീടാം
കൈകൾ നന്നായ് ശുചിയാക്കാം
അമ്മ പറഞ്ഞത് കേട്ടീടാം
കഥകൾ പലതും വായിക്കാം
പാട്ടുകൾ പാടി നടന്നീടാം
ചേട്ടനുമൊത്തു കളിച്ചീടാം
വീട്ടിലിരുന്നു രസിച്ചീടാം