ചർച്ച് എൽ പി എസ് കൊരട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23227 (സംവാദം | സംഭാവനകൾ)


ചർച്ച് എൽ പി എസ് കൊരട്ടി
വിലാസം
കൊരട്ടി

ചർച്ച് എൽ പി സ്കൂൾ,കൊരട്ടി
,
680308
സ്ഥാപിതം1883
വിവരങ്ങൾ
ഫോൺ0480 2733990
ഇമെയിൽclpskoratty@gmail.com
കോഡുകൾ
സ്കൂൾ കോഡ്23227 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. പ്രിൻസി പോൾ
അവസാനം തിരുത്തിയത്
17-04-202023227



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആമുഖം

കുട്ടികളുടെ സമഗ്രവളർച്ചയ്ക്കും മൂല്യാധിഷ്ഠിത ജീവിതത്തിനും ഏറെ വില കൽപിക്കുന്ന ഈ വിദ്യാലയം 135 വയസ് പിന്നിട്ട്,കൊരട്ടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലെ മുതുമുത്തശ്ശി ഏന്ന് അറിയപ്പെടുമ്പോഴും യുവത്വത്തിൻറ പ്രസരിപ്പും തീക്ഷ്ണതയും നിലനിർത്തി ഇന്നും മുന്നേറുന്നു.ഗ്രാമപഞ്ചായത്തിൻറ നിഷ്ക്കളങ്കതയും, ശാലീനതയും,മനോഹാരിതയും തുളുമ്പി നില്ക്കുന്ന കൊരട്ടി ഗ്രാമത്തിലെ ഈ വിദ്യാലയം,ലോകപ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ കൊരട്ടിമുത്തിയുടെ ദേവാലയത്തിൻറ കീഴിലാണ് സ്ഥിതി ചെയ്യുന്നത്.വെ.റവ.ഫാ.മാത്യു മണവാളനാണ് ഈ വിദ്യാലയത്തിൻറ ഇപ്പോഴത്തെ മാനേജർ.

എഡിറ്റോറിയൽ ബോർഡ്

 * ശ്രീമതി. പ്രിൻസി പോൾ
  * സി.സിനി.എം. സെബാസ്റ്റൃൻ
  * ശ്രീമതി.സൌമ്യ തോമസ്
  * സി. ജിനി ജോണ്
  * ശ്രീമതി.ആൻമേരി .ജെ. നരികുളം
  * ശ്രീമതി. നിമ്മി പോൾ
  * ശ്രീ.അബൂബക്കർ.ടി.കെ
  * ശ്രീമതി.എൽസ സോനു എം.എസ്

ചരിത്രം

1883ൽ ബഹു.മാനേജർ. പാനിക്കുളം അച്ചൻെറ കാലഘട്ടത്തിലാണ് ആരംഭിച്ചത്.അന്ന് ആശാൻമാരാണ് എഴുത്ത് പഠിപ്പിച്ചിരുന്നത്.സി.എം.ഐ. ഫാദർ ദേവസി വാരിയക്കാടൻ ഇവിടെ ജോലി ചെയ്തിരുന്നു.അദ്ദേഹമാണ് ഈ പ്രദേശത്ത് ഒരു പോസ്ററ് ബോക്സ് സ്ഥാപിച്ചത്.പ്ലാക്കൽ ഔസേഫ് മാസ്റ്ററുടെ കാലഘട്ടത്തിലാണ് അദ്ധ്യാപകർക്ക് പെൻഷൻ ആനുകൂലൃം അനുവദിച്ചത്.നീഡിൽ വർക്ക്,അറബിക് എന്നീ പുതിയ തസ്തികകൾ ഈ മാസ്റ്ററുടെ കാലഘട്ടത്തിലാണ് നിലവിൽ വന്നത്.തുടർന്ന് പ്രഗൽഭരായ അദ്ധ്യാപകർ പ്രധാന അദ്ധ്യാപകരായി സേവനം ചെയ്തു.2012ൽ അന്നത്തെ മാനേജരായിരുന്ന ലൂക്കോസ് കുന്നത്തൂരച്ചൻ ഈ വിദ്യാലയം എം.എ.എം ഹൈസ്ക്കൂൾ ഗ്രൌണ്ടിലേത്ത് പറിച്ചു നട്ടു.ഒരു വർഷക്കാലം ഹൈസ്ക്കൂൾ കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം 2013ൽ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.ആധുനിക സൌകരൃങ്ങൾ ഒത്തിണങ്ങിയ കെട്ടിടത്തിലാണ് ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

  • പ്രധാന അദ്ധ്യാപികയുടെ മുറി
  • 6 ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • ലാപ്ടോപ്
  • പ്രോജക്ടർ
  • ലാബ്
  • ലൈബ്രറി
  • ഊണുമുറി
  • കളിസ്ഥലം
  • അടുക്കള
  • ടോയിലററ്
  • കുടിവെളളത്തിനുളള സൗകര്യം

പഠനപ്രവർത്തനങ്ങൾ

 * മലയാളത്തിളക്കം
 * ഹലോ ഇംഗ്ളീഷ്
 * ശ്രദ്ധ
 * ഗണിതവിജയം
 * കളിപ്പങ്ക

പാഠ്യേതര പ്രവർത്തനങ്ങൾ

  *ക്ലബ്ബ് പ്രവർത്തനങ്ങൾ
        *ഗണിത ക്ലബ്ബ് 
        *ഹെൽത്ത്  ക്ലബ്ബ് 
        *പരിസ്ഥിതി ക്ലബ്ബ് 
  *പൊതു വിജ്ഞാന ക്വിസ്
  *സ്പോക്കണ് ഇംഗ്ലീഷ്
  *ദിനാചരണങ്ങൾ
  *കലാകായിക പരിശീലനം
  * യോഗ
  * ടാലൻറ് ലാബ്
  

മുൻ സാരഥികൾ

  • ശ്രീ.പള്ളത്താട്ടി വറീത്
  • ശ്രീ.വടക്കുംപാടൻ ഔസേഫ്
  • ശ്രീ.പ്ലാക്കൽ ഔസേഫ്
  • ശ്രീ.എൻ.ജി. ജേക്കബ്
  • ശ്രീ.കെ.കെ ഫ്രാൻസിസ്
  • സി. മാർട്ടിൻ
  • ശ്രീ.കെ.ഡി. കുരൃയപ്പൻ
  • ശ്രീ.പി.എ.ഔസേഫ്
  • സി.വില്ലനോവ
  • ശ്രീ.പി.സി.ഔസേഫ്
  • ശ്രീ.കെ.കെ.പൌലോസ്
  • ശ്രീ.പി.ഒ.ജോർജ്
  • ശ്രീമതി.പി.പി.റോസ്
  • ശ്രീമതി.കെ.ഒ.മേരി
  • ശ്രീ.പി.വി. എസ്തപ്പാനോസ്
  • ശ്രീമതി.ഫിലോമിന കുരൃൻ
  • ശ്രീ.കെ.ഒ.പൌലോസ്
  • ശ്രീ.എം.വി.ഡാനിയൽ
  • ശ്രീമതി.ലില്ലി ആൻറണി നാലപ്പാട്ട്
  • ശ്രീമതി.റോസിലി.ജെ.മേനാച്ചേരി
  • ശ്രീമതി. സി.ഡി ലിസി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  ശ്രീ.B.D ദേവസ്സി M L A,ഈ വിദ്യാലയത്തിലെ   പ്രധാന അദ്ധ്യാപകർ ഭൂരിഭാഗവും ഇവിടെയാണ് പഠിച്ചത്.

നേട്ടങ്ങൾ .അവാർഡുകൾ.

അറബി കലോത്സവത്തിലും സ്പോർട്സിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
2014 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം.
2015 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം.
2015 ലെ പഞ്ചായത്തു തല എഡൃു ഫെസ്റ്റിൽ രണ്ടാം സ്ഥാനം.
2017 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം
2017 ലെ L P വിഭാഗം അറബി കലോത്സവത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം

വഴികാട്ടി

{{#multimaps:10.2688,76.3486|zoom=10}}


"https://schoolwiki.in/index.php?title=ചർച്ച്_എൽ_പി_എസ്_കൊരട്ടി&oldid=755217" എന്ന താളിൽനിന്ന് ശേഖരിച്ചത്