(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണ
പ്രകൃതിയാം അമ്മതൻ മക്കളെ
എന്തിനീയമ്മയെ നോവിക്കുന്നു
അമ്മതൻ നെഞ്ചകം പിടയുന്നതറിയുന്നില്ലെ നീ
എന്തിനീ മനോഹരമാം പൂങ്കാവനം വെട്ടി
നശിപ്പിക്കുന്നു
നിൻ ദാഹമകറ്റിയ തരംഗിണിയെ നശിപ്പിക്കുന്നു
മലകൾ തുരന്നു നീ
വയലുകൾ നിരത്തി നീ
നിൻ സ്വപ്ന സൗദങ്ങൾ കെട്ടിപ്പടുക്കുന്നു
ഈ പാരിലുണ്ടേറെ -
നിനക്കു ഭക്ഷിക്കാൻ എന്നിട്ടു നീ നിൻ സമാനമാം ജീവജാലങ്ങളെ
കൊന്നു തിന്നുന്നു
ഇതിനെല്ലാം ഫലമായി നമുക്കു തന്നൊരു മഹാമാരി മനുഷ്യഗണത്തിനെ കൊന്നൊടുക്കുന്നു
ആ മഹാമാരി വിതച്ച കൊടുംങ്കാറ്റിൽ ഞാനും എൻ ഗൃഹത്തിൽ ഏകയായ്