പോരാടുവാ നേരമായിന്നു കുട്ടരേ പ്രതിരോധ മാർഗ്ഗ- ത്തിലൂടെ.. കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിനലയടികളിൽ നിന്നു മുക്തി നേടാം. ഒഴിവാക്കിടാ० സ്നേഹസ ന്ദർശന० നമുകൊഴിവാക്കിടാ० ഹ- സ്തദാന० അൽപകാല० നാം അഷന്നിരുന്നാലു० പരിഭവിക്കേണ്ട പിണങ്ങി- ടേണ്ട പരിഹാസരൂപണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടു കൊൾക നിങ്ങൾ തകർക്കുന്നതൊ- രു ജിവനല്ല ഒരു ജനതയെ- ത്തന്നെയല്ലേ? അരോഗ്യരക്ഷയ്ക്കു നൽ- കു० നിർദ്ദേശങ്ങൾ പാലി- ച്ചിടാ० മടിക്കാതെ. ആശ്വാസമേകുന്ന ശുഭവാ- ർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാ० ജാഗ്രതയോടെ ശുചിത്വ- ബോധത്തോടെമുന്നേറി- ടാ०. ഭയക്കാതെ ശ്രദ്ധ- യോടീ നാളുകൾ സമർപ്പി- ക്കാം. ഈ ലോക നന്മയ്- ക്കു വേണ്ടി......
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത