(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മൾ
കാണുക കാണുക കൂട്ടരെ
നമ്മുടെ നാടിൻ വേദനകൾ
കൊറോണ രോഗം പടരുകയായ്
ഭയന്നിടുന്നു നാമെല്ലാം
പുറത്തിറങ്ങാൻ കഴിയാതെ
വീട്ടിലിരുന്നു നാമെല്ലാം
ശുചിത്വ ശീലം പാലിക്കാൻ
ഈ രോഗം നമ്മെ പഠിപ്പിച്ചു
ഇടയ്ക്കിടയ്ക്ക് കൈകഴുകി
അകലം നമ്മൾ പാലിച്ചു
പുറത്തിറങ്ങും നേരത്ത്
മാസ്കുകൾ നമ്മൾ ധരിക്കേണം
നല്ലതൊക്കെ കഴിക്കേണം
വെള്ളം നന്നായി കുടിക്കേണം
കൊറോണ രോഗം തടയേണം
ഭൂമിയെ നമ്മൾ കാത്തിടേണം