മഹാവ്യാധി പറയാതെ അറിയാതെ ചൈനയിലെത്തി അവിടെന്നു ദേശങ്ങൾ താണ്ടി നടക്കുന്നു . ലോകമുറക്കുന്നു , ലോകമുണരുന്നു കാണുന്ന കാഴ്ചകൾ വിസ്മയ കാഴ്ച്ചകൾ. നേരിന്റെ പാതയിൽ നേടിയതൊക്കെയും വ്യാധിക്ക് മുന്നിൽ മുട്ടുകുത്തുന്നു. അമ്പലം പള്ളികൾ കൊട്ടിയടയ്ക്കുന്നു കാഴ്ചകളൊക്കെയും വേണ്ടാന്നു വയ്കുന്നു കോവിഡിൻ വ്യാധികൾ പെറ്റുപെരുകുന്നു ബഹുജനം പലവിധം മുറവിളി കൂട്ടുന്നു കാലത്തിനൊപ്പം ഒഴുകുന്ന മർത്യന് രോഗത്തി൯ ശാന്തി വിദൂരമല്ല സാമൂഹ്യസമ്പർക്കം ഒന്നുമില്ലാതെ നേരിടാം മാനവരാശിക്ക് വേണ്ടി
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത