അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ഒരു ആത്മകഥ
ഒരു ആത്മകഥ
നാളെ ഞാൻ ഇവിടം വിട്ടു പോവുകയാണ് എന്തൊക്കെയോ നേടിക്കൊണ്ട്, എന്നാൽ ഒന്നും തന്നെ നേടാനാവാതെ വളച്ചൊടിക്കാതെ പറഞ്ഞാൽ എൻറെ മരണം ,മരണം മുൻകൂട്ടി അറിഞ്ഞവൻറെ വേദന എത്രത്തോളം എന്ന് ഞാൻ അറിയുന്നുണ്ട്. എൻറെ മരണം ഇന്നലെയാണ് ഞാൻ അറിയുന്നത്.ഹൃദയം ആരോചവിട്ടി മെതിക്കുന്നതു പോലെ തോന്നി പോയി. തലമുറകൾ ഇനിയും പടർന്നു ഉല്ലസിക്കുമെന്ന പ്രത്യാശ മാത്രം മതി ഈ ജന്മം സഫലമാക്കാൻ. എന്തൊക്കെയോ മറന്നതുപോലെ....ഹാ.. എൻറെ പേര്... എന്തൊക്കെയോ പറഞ്ഞു തൊണ്ട വരളുന്നു..ഞാൻ.. എൻറെ മരണമാണ് .ഒരു സംശയം..ചുവട്ടിൽ കോടാലി വെക്കും മുമ്പ് ,എൻറെ ശിഖരങ്ങൾ അറുത്തുമാറ്റും മുമ്പ് ഒരിക്കലെങ്കിലും നിങ്ങൾക്ക് ഓർത്തു കൂടെ... മറ്റൊന്നമില്ലെങ്കിലും ഞാൻ നിങ്ങൾക്കായി കരുതിയ തണലിനെ കുറിച്ചെങ്കിലും. |