കൊറോണ നിൻ വരവിൽ
ഈറനായ് എൻ മിഴികൾ
കാണുന്നു ഞാനീ ലോകത്തിൽ
ദുരന്ത മുഖം ദുരിതമയം
ഇന്നെന്റെ ലോകമോ നാലു-
ചുവരുകൾക്കുള്ളിലായ്
ഓർക്കുന്നു വിദ്യാലയത്തിന്
സുന്ദരമാം സ്മ്രിതികൾ
മൂക്കും വായും മൂടിക്കെട്ടി
കൈകൾ സോപ്പാൽ കഴുകി തോർത്തി
ഒരുമയായ് ഒരൊറ്റ മനസായ്
തുരത്തീടും നിന്നെയിഭൂമിയിൽ നിന്നും .