(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാട്ടിൽ കൊറോണ വന്ന കാലം
നാട്ടിൽ കൊറോണ വന്ന കാലം
വീട്ടിൽ കൂടിയിരുന്ന കാലം
നാട്ടിലാരുമിറങ്ങാത്ത കാലം
ബീച്ചിലാളില്ല പാർക്കിലാളില്ല
റോഡിലേറെ വാഹനങ്ങളില്ല
കുട്ടികളുടെ കളിയും ചിരിയുമില്ലാതെ
അടഞ്ഞുകിടക്കുന്നെൻ വിദ്യാലയം
അച്ഛനുമമ്മയും അനുജനുമനുജത്തിയും
ഒരുമിച്ചിരിക്കുന്ന കാലം
മട്ടുപ്പാവിലെ കുഞ്ഞുചെടികളെ
ഓമനിച്ചുവളർത്തുന്ന കാലം
ഞാനെൻെ വീടിനെ സ്നേഹിക്കും നേരം
നാട്ടിൽ കൊറോണ വന്ന കാലം
ദേവിക എം
4 A ഗവ യു പി എസ് ഇടവിളാകം കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത