സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

11:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം


മാനത്തോട് ചേർന്ന ഒരു ഗ്രാമത്തിൽ മിന്നുവും ചിന്നുവും താമസിച്ചിരുന്നു.അവർ നല്ല കൂട്ടുകാരായിരുന്നു. ഒരു യാത്രയ്ക്കിടെ അവർ പലതും സംസാരിച്ചുകൊണ്ടിരുന്നു.അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മിന്നു പറഞ്ഞു എത്ര മനോഹരമായ ഗ്രാമം നമ്മുടെ ആവശ്യത്തിനുള്ള സാധനങ്ങൾ എല്ലാം ഈ വനം തരുന്നതാണ്. അപ്പോൾ ചിന്നുവും പറഞ്ഞു. അതെ എനിക്കും ഈ ഗ്രാമമാണ് ഏറ്റവും ഇഷ്ടം. എന്നാൽ കുറച്ചു നാൾ കഴിഞ്ഞ് കുറെ ആൾക്കാർ താമസിക്കാൻ വന്നു.അവർ ആ മരങ്ങളെല്ലാം മുറിച്ചു കളഞ്ഞു. മിന്നുവും ചിന്നുവും വളരെ ദു:ഖിതരായി അവർ അതിനു ശേഷം ഒരു തീരുമാനമെടുത്തു.മഴ പെയ്താലുടനെ തൈകൾ നട്ടുമരങ്ങളായി വളർത്തണം.പിന്നെയും അവർ തൈ നട്ടു. പക്ഷേ അപ്പോൾ മഴ ലഭിച്ചില്ല. വീണ്ടും മനുഷ്യർ വിറകിനായി വന്നു. ചിന്നുവും മിന്നുവും നട്ട മരത്തെ മുറിക്കാനായി പോയപ്പോൾ ചിന്നുവും മിന്നുവും അവരുടെ കാലു തൊട്ട് അപേക്ഷിച്ചു "അരുത് മരം വെട്ടരുത് കുട്ടികളുടെ അപേക്ഷ കേട്ട് അവർ മരം വെട്ടിയില്ല. ചിന്നുവിനും മിന്നുവും സന്തോഷമായി. കുറേക്കാലം കഴിഞ്ഞപ്പോൾ ആ ദേശത്താകെ മഴ പെയ്തു. ചിന്നുവും മിന്നുവും അധികം സന്തോഷവാന്മാരായി.കൂട്ടുകാരേ ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് "മരം വെട്ടിനശിപ്പിക്കരുത്”.

ഏയ്ഞ്ചൽ.എസ്.
5 A സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ