(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം കേറ്റക്കാർ
ചക്കര മാമ്പഴം കരണ്ടുതിന്നാൻ
മരത്തിൽ കേറീ കുഞ്ഞൻ
അണ്ണാൻ
ചില്ലയിൽ തൂങ്ങി ഊഞ്ഞാലാടാൻ
മരത്തിൽ കേറി കുരങ്ങച്ചൻ
തേൻ കൂടൊന്നു പറിക്കാനായി
മരത്തിൽ കേറി കരടിച്ചൻ
നായയെ കണ്ടു പേടിച്ചോടി
മരത്തിൽ കേറി പൂച്ചക്കുട്ടൻ.