ആദിനാട് യു.പി.എസ്സ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ താണ്ഡവം

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആദിനാട് യു.പി.എസ്സ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ താണ്ഡവം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ താണ്ഡവം


പ്രകൃതി ഉണരാൻ പോവുകയായിരുന്നു. എന്തൊക്കെയോ പ്രതീക്ഷയോടെ. കോഴികൾ കൂവാൻ തുടങ്ങി, പൂക്കൾ വിടരാൻ തുടങ്ങി. എന്നാൽ ഇവയൊക്കെ തല്ലിക്കെടുത്താനായി അപ്പുറത്ത് ഒരു വിഭാഗം ഉണ്ടായിരുന്നു. മനുഷ്യർ. പൂക്കൾ ചിരിക്കുന്നതൊക്കെക്കണ്ട് സന്തോഷിച്ചുനിന്ന പ്രകൃതിയുടെ മുഖം പെട്ടന്നു ദുഖവും ദേഷ്യവും കൊണ്ട് നിറഞ്ഞു. പൂക്കളുടെ ഗന്ധത്തെ അടിച്ചമർത്തി അതാ ഉയരുന്നു ഫാക്ടറികളിലെ വിഷപ്പുക. ചിരിച്ചു കളിച്ചു നടന്ന കിളികളെ മനുഷ്യർ വേട്ടയാടാൻ തുടങ്ങി. എന്നിട്ടവയെ തെരുവോരങ്ങളിൽ കൂട്ടിലടച്ചു വിൽക്കാൻ തുടങ്ങി. എന്നത്തേയും പോലെയല്ലായിരുന്നു ഇന്നത്തെ പ്രകൃതിയുടെ മനോഭാവം. പ്രകൃതിയുടെ കണ്ണുകൾ ചുവന്നു. ദേഷ്യം അടക്കാൻ പ്രകൃതിക്ക് കഴിഞ്ഞില്ല. ചിന്തയിലാണ്ട അവൾ ഒരു തീരുമാനമെടുത്തു. ഉടനെത്തന്നെ അവസാനിപ്പിക്കുക എല്ലാം. നന്നായി അവൾ ചിന്തിച്ചു. എങ്ങനെ? എങ്ങനെ? ഉടനെത്തന്നെ പ്രകൃതി അതിമാരകമായ ഒരു വൈറസിനെ നിർമിച്ചു. എന്നിട്ട് അതിനോടായി പറഞ്ഞു, " നിന്നെ ഞാനാണ് രൂപപ്പെടുത്തിയത്. നീ ഉടനെ ഭൂമിയിലേക്ക് പോവുക. പോയി ഈ മനുഷ്യരെയെല്ലാം ഒരു പാഠം പഠിപ്പിക്കുക. പോയ വർഷങ്ങളിൽ ഒരുപാട് രൂപങ്ങളിൽ ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കാൻ നോക്കി. എന്നാൽ അവർ കേട്ടില്ല അവരെന്റെ മക്കളല്ലേ എന്നു കരുതിയാണ് ഞാൻ ഒരു കനിവുനൽകി തിരികെപോന്നത്. എന്നും ഇനി അത് പറ്റില്ല. ഇനി അവർ കൂട്ടിലടക്കപ്പെട്ടതുപോലെ വീട്ടിലിരിക്കണം. മറ്റു ജീവജാലങ്ങൾക്ക് അവരുടെ സ്വാതന്ത്ര്യം ലഭിക്കണം. എന്റെ വില നീ അവർക്ക് മനസ്സിലാക്കിക്കൊടുക്കണം. നീ ഉടൻ പോവുക. " ഉടനെത്തന്നെ ആ വൈറസ് പുറപ്പെട്ടു. അത് ഒരു സ്ഥലം നോക്കാൻ പാറിപ്പറന്നു. അങ്ങനെ പോകുമ്പോൾ അവൻ ചൈനയിലെ വുഹാനിലെ മാർക്കറ്റിലെ ഒരാളെ ശ്രദ്ധിച്ചു. ഒട്ടും വൃത്തിയില്ലാത്ത അയാൾ മൃഗങ്ങളെ അറുത്തു കൈകഴുകാതെ മൂക്കിലും കണ്ണിലുമൊക്കെ പിടിക്കുന്നു .ഉടനെത്തന്നെ ആ വൈറസ് അയാളുടെ കൈകളിൽ കയറിയിരുന്നു, എന്നിട്ട് അയാൾ കണ്ണിൽ തൊട്ട വൈറസ് അയാളുടെ ശരീരത്തിൽ പ്രവേശിച്ചു. പിന്നീട് അയാളുമായി ഇടപഴകിയവരുടെയൊക്കെ ദേഹത്ത് വൈറസ് പ്രവേശിച്ചു. ദിവസങ്ങൾക്കുള്ളിൽ അവൻ കൊറോണ ആയി മാറി. മിക്ക രാജ്യങ്ങളിലും അവൻ പോയി. അവന്റെ യാത്രയിലെ ദിവസങ്ങളിൽ മരണനിരക്ക് 1000, 10000,40000,80000,100000........... അങ്ങനെ പോയി. മനുഷ്യർ വീട്ടിലിരിക്കാനും മൃഗങ്ങൾ വിലസാനും തുടങ്ങി. ആളുകൾ ശുചിത്വം പാലിക്കാൻ തുടങ്ങി. പ്രകൃതിയോടുള്ള ചൂഷണം നിർത്തി. അവരിൽ പലരും പ്രകൃതിയോടു മാപ്പ് പറയാൻ തുടങ്ങി. അങ്ങനെ കുറെ നാൾ കഴിഞ്ഞു പ്രകൃതി വൈറസിനോട് പറഞ്ഞു " നീ ഭൂമിയിൽനിന്ന് പോവുക. എന്നെ സഹായിച്ചതിന് വളരെയധികം നന്ദി. ഇത്രയും പേർ മരിച്ചതിൽ എനിക്ക് വളരെ സങ്കടമുണ്ട്. എന്നാൽ എന്ത് ചെയ്യാൻ? ഇനിയെങ്കിലും എന്നെ അവർ അമ്മയായി കാണുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. നിനക്ക് പോകാം. " അങ്ങനെ കൊറോണ ഇല്ലാതായി. എല്ലാം നന്നായി. മനുഷ്യർ എല്ലാ ദുഷ്ചിന്തകളും വെടിഞ്ഞു. ഗുണപാഠം : പ്രകൃതിയോടുള്ള ചൂഷണം നിർത്തുക, ശുചിത്വം പാലിക്കുക. ഈ കോറോണക്കാലത്തെ നമുക്ക് അതിജീവിക്കാം ഇനിയും ഇതുപോലെ ഒന്ന് ഉണ്ടാവാതിരിക്കാൻ നമുക്ക് ശ്രമിക്കാം.

അനഘ എ.എസ്
7 C ജി.യു.പി എസ് ആദിനാട്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ