പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്/അക്ഷരവൃക്ഷം/ഡയറി കുറിപ്പ്
ഡയറി കുറിപ്പ്
12-04-2020 ഞായർ ഇന്ന് ഞാൻ ഉണർന്നു പ്രഭാതകർമങ്ങൾ ചെയ്തു കൊറോണ കാലമായതുകൊണ്ട് വീട്ടിലാണ് സമയം മുഴുവൻ ചെലവഴിച്ചത്. രാവിലെ പത്രം വായിച്ചപ്പോൾ എനിക്ക് സങ്കടം വന്നു വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുന്നു പത്രത്തിലൂടെ എനിക്കൊരു കാര്യം മനസ്സിലായി. വീട്ടിൽ പോകാനാവാതെ വിദേശത്ത് കുടുങ്ങിയ മലയാളി നഴ്സുമാർ, ഡോക്ടർമാർ വെയിലും മഴയും കൊണ്ട് നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി ആരോഗ്യം മാറ്റിവച്ചിരിക്കുന്ന പോലീസുകാർ, വീട്ടിൽ പോകാനാവാതെ കുടുങ്ങിയ അതിഥി തൊഴിലാളികൾ... ഒരു നിമിഷം ഞാൻ ഇതെല്ലാം ഓർത്തു നിന്നുപോയി. പത്രം വായിച്ചതിനുശേഷം അമ്മയെ അടുക്കളയിൽ സഹായിക്കാൻ പോയി സാധനങ്ങൾ വാങ്ങാൻ കടയിൽ മാസ്ക് ധരിച്ച് കൊറോണ പ്രതിരോധങ്ങൾ പാലിച്ചു തന്നെ പോയി. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കുറച്ചു നേരം പുസ്തകം വായിച്ചു. ദിവസവും ഞാൻ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാറുണ്ട്. രാത്രി ഭക്ഷണം കഴിച്ചതിനുശേഷം ഉറങ്ങാൻ കിടന്നു.
|