(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാട്ടം
ഹരിതസുന്തരമാമെൻ - കേരളമേ
നിന്നെയെന്തേ യിങ്ങനെ -
ദുർവിധികൾ തുടർന്ന് - കൊണ്ടിരിക്കുന്നു?
അറിയില്ലതെന്തെന്ന്
ലോകം നടുങ്ങിയൊരു -
ദുർവിധിക്കു മുമ്പിൽ
മുട്ടുകുത്തുകില്ലൊരി -
ക്കലും മെൻ കേരളം
ഇരു പ്രളയവും കൊടിയ -
ക്ഷോഭങ്ങളും നേരിട്ടതു -
പോലെ നാമിതിനേയും -
നേരിടുമെന്നതു തീർച്ച
ഏത് മഹാമാരിയും -
നേരിടാംനമുക്കിനിയുമീ-
ഐക്യത്തോടെ -
ഉറച്ച മനസ്സിനു മുമ്പിൽ -
നിന്നീടുകില്ലേ
ഒരു ദുരന്തവുമെന്നത്
തെളിയിപ്പൂവെൻ കേരളം