ഉപയോക്താവിന്റെ സംവാദം:24533
വായനകുറിപ്പ്
പാത്തുമ്മയുടെ ആട്
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ നോവലായ 'പാത്തുമ്മയുടെ ആട്'എന്ന പുസ്തകത്തെ കുറിച്ചാണ് ഞാൻ ഈ വായനകുറിപ്പ് തയ്യാറാക്കുന്നത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങു്ന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനദിന സംഭവങ്ങളാണ് ഈ നോ വലിൽ വിവരിച്ചിരിക്കുന്നത്. നോവലിലെ പ്രധാന കഥാപാത്രങ്ങളാണ് പാത്തുമ്മയും ആടും. ബഷീറിന്റെ രണ്ടു സഹോദരിമാരിൽ പാത്തുമ്മയാണ് മൂത്തത്. പാത്തുമ്മക്ക് കാര്യമായ വിദ്യാഭ്യാസമൊന്നുമില്ല. ആടിന്റെ പാൽ വിറ്റുകിട്ടുന്ന പണംകൊണ്ട് വീടിന്റെ വാതിൽ നന്നാക്കൽ ഉൾപ്പെടെ പലതും ചെയ്യാം എന്ന് വിചാരിച്ച പാത്തുമ്മക്കു തെറ്റി. ആടിന്റെ പാൽ കുടുംബക്കാർക്കുവേണ്ടി കൈക്കൂലിക്കായി പാത്തുമ്മയ്ക്കു ഉപയോഗിക്കേണ്ടി വന്നു. സ്ത്രീകൾ നേരിടുന്ന ദുരിതത്തിന്റെ കഥയാണ് ഈ നോവൽ.
അനുശ്രീ. ടി. പി
|
4 A ഏ.എം.എൽ.പി.എസ് പെരുമ്പടപ്പ വലപ്പാട് ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 വായനകുറിപ്പ് |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ വായനകുറിപ്പ്കൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം വായനകുറിപ്പ്കൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 വായനകുറിപ്പ്കൾ
- തൃശ്ശൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ