Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൌൺ
ലോക്ക് ഡൌൺ
ഒരു നല്ല നാടിന്റെ നന്മ -
കണ്ടുണർന്നോരാ കൺകൾ
മഴവില്ലിൻ ചാരുത കണ്ടു
കണ്ടതിനപ്പുറത്തെ കാഴ്ച _
കണ്ടുണർന്നതെൻ കൺകൽ
ആനന്ദ നർത്തനമാടിടുന്നു
മതമില്ല മറവില്ല നമ്മളൊണെന്ന _
നന്മ ഞാൻ കണ്ടറിഞ്ഞു .
ആധികൾ വ്യാധികൾ എല്ലാമൊന്നെന്ന് കണ്ടറിഞ്ഞ
മാനവരെല്ലാരുമൊന്നുപോലെ
സംഹാര ദൂതൻ കടക്കുന്ന വീഥികളിൽ
മരണത്തിൻ നിലവിളി ഒച്ച കേൾക്കാം
കണിക്കൊന്ന പൂത്തൊരരാവിൽ
നിശബ്ദമായ് വിഷവും വന്നണഞ്ഞു .
നിറമില്ല മണമില്ല ഗുണമില്ല
ദിനങ്ങളോരോന്നും തള്ളിനീക്കിടുന്നു .
ആർപ്പില്ല വഴക്കില്ലയെങ്ങും
മൂകത മാത്രം നിറഞ്ഞിടുന്നു .
ജുഗ്‌ഫുഡുകൾ വഴിമാറി ഞാനെണ്
നാട്ടിന്റെ രുചി നുകർന്നു.
ചക്കപ്പുഴുക്കും തോരനും അവിയലുമി-
ന്നെന്റെ തോഴരായിടുന്നു.
വാട്സാപ്പും ഫേസ്ബുക്കും വഴിമാറി
വീടെന്ന നന്മയിൽ നിറഞ്ഞു നിന്നു
നാളെയും നീളെയും നിറഞ്ഞിടട്ടെ
ഈ നല്ല നന്മ തൻ മാധുര്യം
|