കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം

കൊറോണക്കാലം
ലോകമാകെ ഇന്ന് കൊടും ഭീതിയിലാണ്. മനുഷ്യരെ ഒന്നടങ്കം നശിപ്പിക്കാൻ ആവശ്യമായ കോവിഡ് 19 അഥവാ ജനങ്ങളുടെ ചില പ്രവർത്തനങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് കാലം തെളിയിക്കപ്പെട്ടു. മൃഗങ്ങളെ കൂട്ടിലടച്ച് വളർത്തി സ്വതന്ത്രരായി നടന്ന മനുഷ്യകുലം വീടുകളിൽ കഴിയേണ്ടി വരികയും മൃഗങ്ങൾ സ്വാതന്ത്രരാവുകയും ചെയ്യുമെന്ന് ഇന്ത്യൻ ജനത പ്രതീക്ഷിച്ചില്ല. രാജ്യങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ആശയ വിനിമയ സമ്പർക്കം കോവിഡ് 19 ലേക്ക് എത്തിച്ചു. ലോകമിന്ന് ഭീതിയിലാണ്, ദിനം തോറും രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഞാൻ വളർന്ന ചുറ്റുപാടുകൾ ഇന്ന് എന്നെയും മറ്റുള്ളവരെയും ഭയത്തിന്റെ കണ്ണുകളോടെ നോക്കിക്കാണുന്നു.

സ്കൂളിലേക്ക് മടിയോട് കൂടി പോയിക്കൊണ്ടിരുന്ന കുട്ടികൾ സ്കൂളിലേക്കുള്ള തിരിച്ചു മടങ്ങൽ അനിവാര്യമായി തോന്നിത്തുടങ്ങി. കുടുംബത്തിന് വേണ്ടി നാടിനെയും വീടിനെയും വിട്ട് കടൽ കടന്നവർ അഥവാ വിദേശികൾ ഇന്ന് കാലമായി മാറി ജനങ്ങളുടെ മനസ്സിൽ . തിരിച്ചുവരാൻ ആവശ്യപ്പെട്ട കുടുംബക്കാർ ഇന്നവരെ തടയുന്നു. ജനങ്ങളുടെ സ്വാർത്ഥത കാരണം എല്ലാം ഇന്ന് ദുഖത്തിലാഴ്‌ന്നു. തനിക്ക് വന്ന രോഗം മറ്റൊരാൾക്ക് വരാതിരിക്കാനുള്ള മുൻകരുതലുകൾ ജനങ്ങൾ ഇന്ന് സ്വീകരിക്കുന്നില്ല. പകരം താൻ രോഗം കൊണ്ട് വലയുന്നുണ്ടെങ്കിൽ മറ്റുള്ളവരിൽ അറിയണമെന്ന് ആഗ്രഹിച്ച് ലോക രാജ്യങ്ങളിൽ കറങ്ങുന്നു. എന്നാൽ ഇതിനെതിരെ കേരള സർക്കാർ ശക്തമായ നടപടി കൈകൊണ്ടുവന്നു. ജനങ്ങളുടെ അനാവശ്യമായ യാത്രകൾ തടസ്സപ്പെടുത്തി. ജനങ്ങളുടെ ഒത്തുചേരൽ ഒഴിവാക്കി. അതിനായി വെയ്റ്റിംഗ് ഷെൽട്ടറുകൾ പോലെയുള്ളവ പൊളിച്ചു മാറ്റി.
കോവിഡ് 19 നെതിരെ നാം സ്വയം കൈകൊണ്ടവരേണ്ട ചില കാര്യങ്ങളുണ്ട്. കൈകൾ സോപ്പുകൾ ഉപയോഗിച്ച് വൃത്തിയായി കഴുകുക. അനാവശ്യ കറക്കം ഒഴിവാക്കുക, എപ്പോഴും വൃത്തിയായി നില്ക്കാൻ സൂക്ഷിക്കുക, വ്യക്തികൾ തമ്മിലുള്ള ഇടപെടലുകൾ കുറക്കുക, മേലധികാരികളുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കുക, തനിക്ക് വരില്ലെന്ന ആത്മ വിശ്വാസം ഒഴിവാക്കി , ഞാൻ കാരണമായി മറ്റൊരാൾക്കും വരില്ലെന്ന് ഉറപ്പിക്കുക.
നല്ല ഒരു നാളെക്കായി നമുക്ക് ഇന്ന് പ്രയത്നിക്കാം. നാളത്തെ ജനത നമ്മളാണ് . നാളത്തെ ഭാവി നമ്മുടേതാണ്. നമ്മുടെ ഭാവി നന്നാവാൻ നമുക്ക് ഒറ്റക്കെട്ടായി അകലം പാലിച്ച് പ്രയത്നിക്കാം .

ഫാത്തിമത്തുൽ ഫിദ പി.എം
8 ഇ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം