പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
വളരെയധികം രോഗങ്ങൾ നിറഞ്ഞുനിന്നിരുന്ന ഒരു ഗ്രാമം.അവിടെ പതിനായിരക്കണക്കിന് ജനങ്ങൾപാർത്തിരുന്നുദിവസങ്ങൾകൂടുംതോറും ചെറുതായിരുന്ന ദീനങ്ങൾ പെരുകി വലിയമഹാരോഗങ്ങളായിമാറി. ദിവസങ്ങൾ കടന്നുപോകുംതോറും മരണങ്ങളും ധാരാളം നടന്നു.അങ്ങനെയിരിക്കെ ഗ്രാമത്തലവൻ ജനങ്ങളെയെല്ലാം വിളിപ്പിച്ച് ഒത്തുകൂടി. "ഈ രോഗം കാരണം മരണം കൂടിക്കൂടി വരികയാണ്.എവിടെ നിന്നാണ് ഈ രോഗങ്ങൾ ഉൽഭവിച്ച ത്?എന്താണ് കാരണം?"ജനങ്ങളെല്ലാംഅമ്പരന്നു.ഗ്രാമത്തലവൻ പറഞ്ഞു."ജനങ്ങളെ , ഈ രോഗങ്ങൾ കൂടുന്നതിന് കാരണക്കാർ നമ്മൾ തന്നെയാണ്.ഒരിക്കൽ സുന്ദരവും ശുചിത്വവുമായിരുന്ന ഈ ഗ്രാമം ഇന്ന് ഏ തവസ്ഥയിലാണ് എ ന്നറിയാൻ നാം ഈ ചുറ്റുപാടുകൾ ഒന്ന് നിരീക്ഷിച്ചാൽ മതി.വ ഴിയരികിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നു,ജലാശങ്ങൾ മലിന ജലമായി മാറി,മരങ്ങളും ച്ചെടികളും നിറഞ്ഞുനിന്നിരുന്ന പ്രദേശങ്ങൾ തരിശുഭൂമികളായി മാറി.പതുക്കെ പതുക്കെ ഈ ഗ്രാമത്തെ നമ്മൾ തന്നെയാണ് ചൂഷണം ചെയ്തത്."ജനങ്ങൾ അവരവരുടെ തെറ്റുകൾ മനസിലാക്കി.ഗ്രാമത്തലവൻ പറഞ്ഞു."നമുക്ക് ഒരു മിച്ച് ഈ രോഗത്തെ തുരത്തണം.അതിനു നാം നമ്മുടെ ഗ്രാമത്തെ തിരികെ ശുചിത്വവും സുന്ദരവുമായ ഒരിടമാക്കി തീർക്കണം.നമ്മൾ എല്ലാവരും ഒത്തുചേർന്ന് ജലാശയങ്ങൾ മാലിന്യവിമുക്തമാക്കണം,തരിശുഭൂമികളിൽ വീണ്ടും പച്ചപ്പ് നിറയുന്നതിനായി മരങ്ങൾ വച്ച് പിടിപ്പിക്കും, വഴിയരികിലെ മാലിന്യങ്ങൾ നീക്കം ചെയ്യും. അതുപോലെ നമ്മളും ശുചിത്വമുള്ളവരായി മാറണം."അങ്ങനെ രോഗങ്ങൾ മുക്തമായ ആ ഗ്രാമത്തിൽ ജനങ്ങൾ സന്തോഷത്തോടെ ജീവിച്ചു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |