നമ്മളറിയാതെ നമ്മെ തിരഞ്ഞിന്ന് കാറ്റിൽ പറന്നെത്തി വൈറസുകൾ
നിറമില്ല മണമില്ല കാണുവാൻ കഴിയില്ല
എങ്കിലുംഅവനിന്ന് നിറഞ്ഞുനിൽപ്പു
ഭീതിയാണ് ജാതിപോയ് ഇരുളിൽ അവനിന്ന് ഏകനാണ്
ചിതറി തെറിച്ചു പോയി മാനവരൊക്കെയും ഇനിയെന്ത് വേണ്ടി അറിയാതെ ഇന്ന്
വിജനമാം ഈ വഴി
നിലവിളിമാത്രമാണീ മിഴി
അറിവുണ്ട് അവനുണ്ട്
അഹങ്കാരം മിന്നുണ്ട്
അവനിപ്പുറം ഒന്നില്ല താനും
കാത്തിരുന്നീടാം ഓർത്തിരുന്നീടാം കാലത്തിനപ്പുറം ഇവനെചുട്ടെരിക്കാം