കോറോണയെന്നൊരു മാരക വൈറസ്
ലോകം മുഴുവൻ പടർന്നു നിറഞ്ഞു .
ലോകം മുഴുവൻ ലോക്‌ഡൗണായി
മരണപ്പെട്ടവർ ലക്ഷമതായി .
മരുന്നുകളില്ല മന്ത്രവുമില്ല
പ്രതിരോധം തൻ പോംവഴി മാത്രം .
സോപ്പ്‌കളിട്ട് കൈകൾ കഴുകൂ
മാസ്ക് ധരിക്കു അകലം തേടൂ.
റോഡിൽ ചുറ്റി തിരിയരുതാരും.
വികസിതരാജ്യം നിന്ന് വിറച്ചു
ആയുധ ശക്തികൾ ഒന്നും പോരാ
ലോകത്താകെ അഭിമാനവുമായി
"കേരളമോഡൽ "നിന്നീടുന്നു .
ആരോഗ്യത്തിൻ സുരക്ഷയൊരുക്കി
വിജയം നമ്മൾ നേടുക ചെയ്യും