(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എത്രനാൾ ഇങ്ങനെ കാക്കണം
എത്രനാൾ ഇങ്ങനെ കാക്കണം
ഇനിയുമെത്രനാൾ ഇങ്ങനെ കാക്കണം
കൂട്ടിലടച്ച കിളികളെപ്പോൽ
പറക്കാൻ കഴിയാതെ ഇങ്ങനെ.... (എത്രനാൾ)
ചിറകറ്റുവീണപക്ഷികളെപ്പോൽ
ഇലകൾ കൊഴിഞ്ഞ മരച്ചില്ലപോൽ (എത്രനാൾ)
ഓളങ്ങളില്ലാത്ത അരുവിപോൽ
പിടയുന്ന ചെറുമൽസങ്ങളെപ്പോൽ (എത്രനാൾ )
കൂട്ടരുമൊത്തു കളിക്കുവാൻ
ഇനിയുമെത്രനാൾ ഇങ്ങനെ കാക്കണം
ഉറ്റവരുമൊത്തു കൂടാൻ
ഇനിയുമെത്രനാൾ ഇങ്ങനെ കാക്കണം
മുത്തശ്ശികഥകൾ കേൾക്കുവാൻ
ഇനിയുമെത്രനാൾ ഇങ്ങനെ കാക്കണം
ഈ ദുർവിധിയിൽ നിന്നും മോചനം നേടുവാൻ
എത്രനാൾ ഇങ്ങനെ കാക്കണം
ഇനിയുമെത്രനാൾ ഇങ്ങനെ കാക്കണം
അശ്വനി.എസ്. എ
3 ഗവ. യു പി എസ് തിരുമല തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത