വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ ചങ്ങാതി

ചങ്ങാതി

പൂവുകൾ തോറും പാറി നടന്ന്
പൂന്തേനുണ്ണും പൂമ്പാറ്റേ
എന്തൊരു ചന്തം നിന്നെക്കാണാൻ
അരുമകുഞ്ഞേ ചങ്ങാതി..
ഏഴു നിറത്തിൽ തുന്നി ചേർത്തൊരു
പുള്ളിയുടുപ്പും ചാർത്തി നീ
പാറിനടക്കും നിന്നെക്കാണാൻ
എന്നും കൗതുകമാണെനിക്ക്
അന്തിവരേയ്ക്കും പറന്നു നടന്നാൽ
ക്ഷീണിക്കില്ലേ ചങ്ങാതി
ജീവിതകാലം കുറവായതിനാൽ
വേദനയുണ്ടോ ചങ്ങാതി..
ആയുസിൻ നീളം നീട്ടിക്കിട്ടാൻ
പ്രാർത്ഥിക്കാം ഞാൻ നിനക്കായി

 

തൻമയ ഗിരീഷ്
4 സി വയത്തുർ യു പി സ്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]