ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/അക്ഷരവൃക്ഷം/അത്യാഗ്രഹം വരുത്തിയ വിന
അത്യാഗ്രഹം വരുത്തിയ വിന
പെട്ടന്ന് കതകിൽ മുട്ടുന്ന ശബ്ദം കേട്ട് കള്ളൻമാർ വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്ന രാജഭടൻമാരെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അവർക്ക് അതിന് സാധിച്ചില്ല. തങ്ങളുടെ ഭാര്യമാരുടെ അത്യാഗ്രഹം ആണ് ഇതിനെല്ലാം കാരണമെന്ന് രാമുവും കോമുവും മനസിലാക്കി.അങ്ങനെ പാണ്ഡവപുരത്തെ രണ്ട് കള്ളൻമാരും തടവറയിലായി. പിറ്റെ ദിവസം ഈ വാർത്ത അറിഞ്ഞ നാട്ടുകാർക്ക് എല്ലാം ഭയങ്കര സന്തോഷമായി. അവർ രാജകൊട്ടാരത്തിന് മുന്നിൽ ആരവങ്ങളുമായി തടിച്ചു കൂടി . എന്നാൽ ഇത് എല്ലാം കണ്ടും കേട്ടും രാമുവിന്റെയും കോമുവിന്റെയും ഭാര്യമാർ വളരെയധികം സങ്കടപ്പെട്ടു. തങ്ങളുടെ അത്യാഗ്രഹമാണ് ഇതിനെല്ലാം കാരണമായ തെന്നും അത്യാഗ്രഹം ആപത്താണെന്നും അവർക്ക് മനസിലായി.
|