വിജനമീ വീഥികൾ വചനമില്ലെവിടെയും വിധിയെ തടുക്കുവാൻ കവചമില്ലാർക്കുമേ കിരീടമണിഞ്ഞവൻ നാടു വാണീടവേ, കവാടമടച്ചു, കഠാരയെടുത്തുനാം ബൈബിളല്ല, ഖുർആനല്ല, രാമായണമല്ല ഐക്യമാണി- ന്നുലകിന്റെ ശക്തി ഞാനല്ല, നീയല്ല നമ്മളെന്നു ചൊല്ലി ഐക്യദീപം തെളിയിച്ചു നാം കെടാതെ ജ്വലിച്ചു- യരുമീ ലോകം വിടാതെ പൊരുതി നേടുമീ ഞങ്ങൾ കിരീടമുടക്കുവാൻ കുടീരം പണിയുവാൻ പതറാതെ പൊരുതും ഞങ്ങളെന്നും..........