(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ രോദനം
അവൻ വന്നു
ചോരത്തുടിപ്പുള്ള - കണ്ണുമായ്
മൂർച്ചയുള്ള കൈകളുമായ്...
അവളുടെ മനം ഒന്നു പതറി
നിശ്വാസം നിന്ന് വിറച്ചു.
അവൻ നീങ്ങി
തൻ്റെ ലക്ഷ്യപ്രാപ്തിക്കായ്
തൻ്റെ കൈകളുയർത്തി
അവളുടെ ഹൃദയത്തെ
പറിച്ചെറിഞ്ഞു,
ചോരയൊലിക്കുന്ന മാറ് നോക്കി അവൻ അട്ടഹസിച്ചു.
ഭൂമി കുലുങ്ങി,
ആകാശം നടുങ്ങി
എങ്ങും
ഇരുട്ട്.. ഇരുട്ട്.. ഇരുട്ട്.....