തെങ്ങും വയലും വയലേലകളും അരുവിയും പുഴയും കാട്ടാറുകളും നമ്മുടെ പൂർവ്വികർ നമുക്ക് നൽകിയ സമ്പത്ത്. അവിവേകികളാം നമ്മൾ അറിഞ്ഞില്ല അതിൻ മൂല്ല്യം. വയലുകൾ തോറും വൻസൗധങ്ങൾ ഉയർന്നുവന്നൂ ദിനംപ്രതിയും കൃഷിയൊരു തൊഴിലായിരുന്നവർ കൃഷിയെ ത്യജിച്ചു വ്യവസായത്തിൽ അഭയംതേടി. മണ്ണിൽ പൊന്നുവിളയിക്കാൻ കഴിഞ്ഞീല മാനവനു മണ്ണിൻ സുഗന്ധവുമവൻ മറന്നു. ഫലമെന്തായെന്നറിയേണ്ടേ അധ്വാനത്തിൻ കാലംമാറി രോഗികളായി മാനവരും.