ജി.ബി.എച്ച്. എസ്.എസ്. തിരൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhsstirur (സംവാദം | സംഭാവനകൾ) (→‎പ്രവർത്തനങ്ങൾ 2019 -20)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവർത്തനങ്ങൾ 2019 -20

ലൈബ്രറി ഇതുവരെ.

🌸🌸🌸🌸🌸🌸🌸🌸🌸

      ഒരു വിദ്യാലയത്തിൻ്റെ ആത്മാവ് ലൈബ്രറിയിൽ കുടികൊള്ളുന്നു എന്നാണ് പറയുക. പഠനപ്രവർത്തനങ്ങളോട് നന്നായി ചേർന്നു കിടക്കുന്ന ഭാഗമാണ് വിദ്യാലയ ലൈബ്രറികൾ 'ഈക്കാര്യത്തിൽ വളരെ മുന്നിലാണ് നമ്മുടെ വിദ്യാലയം വളരെ വിശാലമായ ഒരു സംവിധാനമാണ് ഇവിടെയുള്ളത്. ഏതാണ്ട് 20000-ൽ പരംപുസ്തകങ്ങൾ ഇവിടെ ഇണ്ട്. സാഹിത്യകാരൻമാരുടെ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച ചുമർ നല്ല ഒരു വായനാന്തരീക്ഷമൊരുക്കുന്നു. ഇവിടത്തെ ഇംഗ്ലീഷ് ലൈബ്രറിയുടെ കാര്യം എടുത്തു പറയേണ്ടതാണ്. പോളിടെക്നിക്ക് മുൻകൈ എടുക്കുന്ന Leads സംഘടനടേയും മറ്റു അഭ്യുദയകാംക്ഷികളുടേയും പ്രവർത്തനവും സഹകരണവും എടുത്തു പറയേണ്ടതാണ്. ഏതാണ് 400-ഓളം കുട്ടികൾ ഇവിടെ അംഗത്വം എടുത്ത് കൃത്യമായി പുസ്തകങ്ങൾ വായിക്കുന്നു. പത്ര മാസികളും കിട്ടുന്നുണ്ട്. മലപ്പുറം ജില്ലയിലെ മികച്ച ലൈബ്രറിയ്ക്കുള്ള പുരസ്കാരം കിട്ടിയിട്ടുണ്ട് റഫറൻസ് ഗ്രന്ഥങ്ങൾ, ബാലസാഹിത്യം, ഇംഗ്ലീഷ് പുസ്തകങ്ങൾ, കഥ, കവിത, നിരൂപണം എന്നിങ്ങനെ വിഭാഗം തിരിച്ച് സൂക്ഷിച്ചിരിക്കുന്നു.

ബുക്ക്സ് ഓൺ വീൽസ്.

🌸🌸🌸🌸🌸🌸🌸🌸🌸

        കൊറോണയുടെ പിടിയിലായപ്പോഴും കുട്ടികളിൽ വായന വളർത്തുന്നതിനായി ബുക്ക്സ് ഓൺ വീൽസ് പദ്ധതി നടപ്പിലാക്കി. കുട്ടികളുടെ വീടുകളിൽ സന്നദ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ പുസ്തകം എത്തിച്ചു കൊടുക്കുന്ന പരിപാടിയാണ്.വാനയുടെ വസന്തം എന്ന പദ്ധതിയുടെ ഭാഗമായി ഈ പ്രവർത്തനം ബഹു' തിരൂർ MLA ഉദ്ഘാടനം ചെയ്തു 100 ൽ പരം കുട്ടികളുടെ വീടുകൾ സന്ദർശിച്ച്

പുസ്തകം എത്തിക്കാൻ കഴിഞ്ഞു

അംഗത്വ കാർസും ബുക്ക്മാർക്കും

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

  :   'ചില സ്നേഹനിധികൾ സമർപ്പിച്ച അംഗത്വ കാർഡ്, ബുക്ക്മാർക്ക് എന്നിവ അംഗത്വ വിതരണത്തിന് വളരെ  പ്രയോജനം ചെയ്യുന്നു. പുസ്തകം കേടു 'കൂടാതെ കാക്കുന്നതിന് ഇവ

സഹായകമാണ്-

ഗ്രന്ഥ മിത്ര - പുരസ്കാരം

🌸🌸🌸🌸🌸🌸🌸🌸🌸🌸

ഈ വർഷത്തെ മികച്ച വായനക്കാരായി മുൻകൂട്ടി പറയാതെ 3 പേരെ കണ്ടെത്തുകയും പുരസ്കാരങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്തു മലയാളം സർവ്വകലാശാലയിലെ അദ്ധ്യാപിക ശ്രീമതി - റോഷ്നി സ്വപ്നയാണ് കൃഷ്ണവേണി, സഫീർ അബ്ദുള്ള, അനുശ്രീ എന്നിവർക്കുള്ള പുരസ്കാരങ്ങൾ നൽകിയത്.

സന്ദർശന ഡയറി.

🌸🌸🌸🌸🌸🌸🌸🌸🌸

   വിദ്യാലയം സന്ദർശിക്കുന്ന ഏവർക്കും സ്വാഭിപ്രായം കുറിക്കുന്നതിനുള്ള സൗകര്യം ഒരുക്കി ' തിരൂർDE0 ശ്രീ.രമേശൻസാർ ഉദ്ഘാടനം നടത്തി.

ബോർഡ് സ്ഥാപിയ്ക്കൽ

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

   പുറത്തു നിന്നു നോക്കുന്ന ഏവർക്കും കാണാൻ പാകത്തിന് ലൈബ്രറിയ്ക്കു വേണ്ടി വലിയ ഒരു ചുമർ ബോർഡ് ചില സുമനസുകൾ സ്ഥാപിച്ചു. കാലം കുതിയ്ക്കന്തോറും വായനയും ഗ്രന്ഥശാലാ പ്രവർത്തനവും ഉയരട്ടേ എന്നാശിക്കാം - പ്രവർത്തിക്കാം.