രാമമംഗലം ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ പിറവം-പാമ്പാക്കുട റോഡിന്റെ വടക്കുവശത്തായി മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിക്കുസമീപം സ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 1913-ല്‍ ലോവര്‍ പ്രൈമറി വിദ്യാലയമായിട്ടാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. പിന്നീട്‌ 1949-ല്‍ അപ്പര്‍ പ്രൈമറിയായും 1980-ല്‍ ഹൈസ്‌കൂള്‍ ആയും 2004-ല്‍ ഹയര്‍ സെക്കന്ററിയായും പടവുകള്‍ താണ്ടി പൂര്‍ണ്ണതയില്‍ എത്തിയിരിക്കുകയാണ്‌.

ജി.എച്ച്.എസ്സ്. മാമലശ്ശേരി
വിലാസം
മാമ്മലശ്ശേരി

മുവാട്ടുപുഴ ജില്ല
സ്ഥാപിതം05 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമുവാട്ടുപുഴ
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-2010Ghss mammalassery



ചരിത്രം

ചരിത്രപരവും ഐതിഹ്യപരവുമായ പ്രാധാന്യമുള്ള പ്രദേശമാണ്‌ മാമ്മലശ്ശേരി. കൊച്ചിയേയും തിരുവീതാംകൂറിനേയും വേര്‍തിരിക്കുന്ന കോട്ട കടന്നുപോകുന്നത്‌ മാമ്മലശ്ശേരിയിലൂടെയാണ്‌. രാമായണത്തില്‍ പരാമര്‍ശിക്കുന്ന മാന്‍ അമ്പേറ്റുവീണ സ്ഥലം എന്ന പേരിലുള്ള ഐതിഹ്യവും മാമ്മലശ്ശേരിക്ക്‌ അവകാശപ്പെടാവുന്നതാണ്‌. അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപനായി പ്രവര്‍ത്തിച്ച എ.റ്റി. മര്‍ക്കോസ്‌ ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്‌. ജി. ഗോപിനാഥന്‍ സ്‌കൂള്‍ ഹെഡ്‌മാസ്റ്ററായും ജോസ്‌ വര്‍ഗ്ഗീസ്‌ പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജായും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു.


ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില് ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


സൗകര്യങ്ങള്‍

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയന്‍സ് ലാബ്
* കംപ്യൂട്ടര്‍ ലാബ്
*സ്മാര്ട്ട്  ക്ളാസ് റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • കലാമണ്ഡപം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

നേട്ടങ്ങള്‍

കഴിഞ വര്ഷങലില് എസ്.എസ്.എല്.സി പരീക്ഷക്കു നൂറുശതമാനം വിജയം കൈവരിക്കാന് കഴിന്ഞു. കുട്ടികള്‍ നിര്മ്മിച മാമ്മലശ്ശേരിയെ കുറിച്ച് "എന്റെ ഗ്രമം എത്ര സുന്ദരം" എന്ന േഡാഒകുമെന്ററി.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.എന്. മല്ലികകുമരി, എം.എസ്.വിമല

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എ.റ്റി. മര്‍ക്കോസ്‌-അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ ന്യായാധിപന്
  • എ.റ്റി. പ ത്രൊസ്‌-മുന് എം.എല്.എ.
  • കെ.എന്.സുഗ്തന്-എര്ണാകുളം ജില്ല പഞ്ചായത്ത് ൈവസ് പ്രസിഡ൯റ്



വഴികാട്ടി

== ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍,മാമലശ്ശേരി ==



മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍,മാമലശ്ശേരി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്._മാമലശ്ശേരി&oldid=68177" എന്ന താളിൽനിന്ന് ശേഖരിച്ചത്