കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ജൂനിയർ റെഡ് ക്രോസ്-17

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ്' കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ 2007 ജൂലൈ മാസം തുടക്കം കുറിച്ചു. 13 അംഗങ്ങളുള്ള റെഡ് ക്രോസ്സ് യൂണിറ്റിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. കെ.സി.രമണി നിർവ്വഹിച്ചു. 13 കേഡറ്റുകളായിരുന്നു തുടക്കത്തിൽ JRC യിൽ ഉണ്ടായിരുന്നത്.2019 -2020 അധ്യയന വർഷം എട്ടാംതരത്തിൽ 20 കുട്ടികളും ഒൻപതാം തരത്തിൽ 21 കുട്ടികളും പത്താം തരത്തിൽ 10 കുട്ടികളും സേവനം അനുഷ്ഠിക്കുന്നുണ്ട്.ശ്രീ.അശോകൻ മാസ്റ്റർ തുടക്കം മുതൽ ജൂനിയർ റെഡ് ക്രോസ്സ് കൗൺസലർ ആയി പ്രവർത്തിച്ചു വരുന്നു.

അധ്യാപക ദിനത്തിൽ ഹെഡ്മിസ്ട്രസ്സ് സുധർമ ടീച്ചറെ ആദരിക്കുന്നു
അധ്യാപക ദിനം
അധ്യാപക ദിനത്തിൽ കൗൺസിലർ ശ്രീ.അശോകൻ മാസ്റ്ററെ ആദരിക്കുന്നു.

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനു മുന്നിട്ടിറങ്ങി കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ JRC യൂണിറ്റ്

നമ്മുടെ നാട്ടിൽ പ്രളയം മൂലം പുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും യൂണിഫോം നഷ്ട്ടപെട്ട കുട്ടികൾക്ക് സാമ്പത്തിക സഹായവും ചെയ്തു. ദുരിതം പേറുന്നവരുടെ അവസ്ഥ മനസ്സിലാക്കി അവർക്ക് വേണ്ട സഹായങ്ങൾ നിമിഷ നേരങ്ങൾ കൊണ്ട് ചെയ്യുന്ന നമ്മുടെ മക്കൾ വലിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.

സേവന രംഗത്ത് കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ JRC

വർഷം തോറും വൃദ്ധ സദനങ്ങൾ സന്ദർശിക്കുകയും അന്ദേവാസികൾക്ക് അരി വിതരണം ചെയ്യാറുമുണ്ട്. കൊളച്ചേരി പഞ്ചായത്തിലെ കിടപ്പിലായ രോഗികൾക്ക് അരിവിതരണം, മരുന്ന് വാങ്ങാനുള്ള സാമ്പത്തിക സഹായം എന്നിവ ചെയ്ത് വരുന്നുണ്ട്.

സ്കൂൾ വിദ്യാർത്ഥികൾക്ക് മെഡിക്കൽ ക്യാമ്പുകൾ

ദന്ത രോഗ നിർണ്ണയ ക്യാമ്പുകൾ, നേത്ര രോഗ നിർണ്ണയ ക്യാമ്പുകൾ, രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പുകൾ സ്കൂൾ JRC യുടെ നേതൃത്വത്തിൽ നടത്തി.

 
ദന്ത രോഗ നിർണ്ണയ ക്യാമ്പിൽ നിന്ന്

2019 ഒക്ടോബർ 2-ഗാന്ധി ദിനത്തോടനുബന്ധിച്ച് JRC യുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു.