എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
08:40, 23 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgian (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഗ്രന്ഥശാല


 

അറിവിന്റെ നിധികൾ ആണ് ഗ്രന്ഥങ്ങൾ. അവ സൂക്ഷിക്കുന്ന സ്ഥലമാണ് ഗ്രന്ഥശാലകൾ.പുസ്തകങ്ങൾ സംഭരിച്ച് സംരക്ഷിക്കുന്ന ഗ്രന്ഥശാലകളുടെ പ്രാധാന്യം പറഞ്ഞാൽ തീരാത്തതാണ്. ഓരോ വ്യക്തിയും വളയാതെ വളർന്നു വിളയണമെങ്കിൽ, അതായത് വ്യക്തിത്വം പാകം ആകണമെങ്കിൽ വായിക്കണം എന്നാണ് കവി കുഞ്ഞുണ്ണി മാഷ് പറയുന്നത്. വായിക്കുവാൻ നല്ല ലൈബ്രറികൾ വേണം. കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സെൻറ് ജോർജ് സ്കൂളിലും സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നത്. 2018 19 അദ്ധ്യായന വർഷത്തിൽ യുപി ,ഹൈസ്കൂൾ ക്ലാസുകളിൽ എല്ലാ ഡിവിഷനുകളിലും ജൂൺ ,ജൂലൈ മാസത്തിൽ തന്നെ പുസ്തകങ്ങൾ വിതരണം ചെയ്യുന്നു വിതരണം ചെയ്തു പുസ്തകങ്ങൾ വായിച്ച് കുട്ടികൾ വായന കുറിപ്പുകൾ തയ്യാറാക്കി. കൊടുത്ത പുസ്തകങ്ങൾ കൈമാറി വായിച്ചു. അതോടൊപ്പം തങ്ങളുടെ ജന്മദിന സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് ഓരോരുത്തരും പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു. ഇപ്പോൾ 10400 പരം പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിൽ ഉണ്ട്. ബിഎഡ് ട്രെയിനുകളും പുസ്തകമേള നടത്തിയവരും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി. കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനുവേണ്ടി മികച്ച വായന കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി വരുന്നു.