പെരിക്കല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
02:04, 4 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssperikkalloor (സംവാദം | സംഭാവനകൾ)

- പ്രാദേശികചരിത്രം സംസ്കാരങ്ങളുടെസംഗമഭൂമിയാണ് പെരിക്കല്ലൂര്‍ വിവിധ ഗോ- ത്രവിഭാഗങ്ങള്‍ കര്‍ണ്ണാടക സ്വദേശികളായ ഗൗഡര്‍ ,കുടിയേറ്റക- ര്‍ഷകജനത കബനിയുടെ ഇരുകരകളിലുമായി വസിക്കുന്നു. പ്രാചീനകാലംമുതല്‍‍ തന്നെ ഒരു ജനവാസകേന്ദ്രമായിരു- ന്നു പെരിക്കലൂരും കബനിതടവും.മഹാശിലായുഗ സംസ്കാരത്തിന്റെ- ശേഷിപ്പുുകളായ വീരക്കലൂകള്‍ നവീനശിലായുഗ സ്മ‍രണയണര്‍- ത്തുന്ന കല്ലൂ്ൂളി ,കന്മഴു എന്നിവ കബനിതടത്തിലെ ജനവാസ- രേഖകളായി വിദൂര ഭൂതകാലത്തിലേയ്ക് നമ്മെ നയിക്കുന്നു.കര്‍‍ണ്ണാടകക്കാരായ ഗൗഡരും വിവിധ ആദിവാസിഗോത്രങ്ങളും-വളരെക്കാലം മുമ്പ്തന്നെ ഇവിടെ ജീവിച്ചു വന്നു. കൃഷി,മീന്‍പിടിത്തം നായാട്ട് മുതലായവ പ്രധാ- നഉപജീവന മാര്‍ഗ്ഗമായിരുന്നു.സ്വതേ ശിന്തരും സൗമ്യുരുംസമാധാ- നപ്രിയരുമായ ഗൗഡര്‍ കുടിയേറ്റകര്‍ഷകരുടെ വരവോടെ സ്വദേശ- ത്തേയ്ക് മടങ്ങി.ഗൗഡര്‍ വിഭാഗത്തില്‍‍പ്പെട്ട ചില കുടുംബങ്ങള്‍ ഇ- പ്പോളും ഇവിടെ താമസിക്കുന്നു. വിവിധ ഗോത്രസംസ്കൃൃതികളുടെ വിളഭൂമി കൂടിയാണ് പെരി- ക്കലൂര്‍.പണിയര്‍,അടിയാന്‍ കുണ്ടുവാടിയാന‍്‍എന്നിവര്‍ ഇവരില്‍- ചിലരാണ്.ആചാരാനുഷ്ഠാനങ്ങള്‍കലകള്‍ വാദ്യോപകരണങ്ങള്‍‍‍- മു തലായവ തനിമയോടെ ഇന്നും ഇവര്‍ കാത്തുസൂക്ഷിക്കുന്നു.ഗോത്ര- സംസ്കാരങ്ങളുടെ പിന്‍തുടര്‍ച്ചക്കാര്‍ വിദ്യാഭ്യാസപരമായും തൊഴി- ല്‍പരമായും വികസനത്തിന്റെ പാതയിലാണ്. ഏറെക്കുറെ അറുപതു വര്‍ഷങ്ങള്‍‍ക്കു മുമ്പ്തന്നെ കുടിയേറ്റം ആരംഭിച്ചിരുന്നു.തിരുവിതാംകൂറില്‍നിന്നും പലകാലങ്ങളി- ലായി ഇവിടെ എത്തിയ കര്‍ഷകജനത കബനിതടത്തിലെ കന്നി- മണ്ണില്‍ കനകം വിളയിച്ചു.കാട്ടാനയോടും കാട്ടുപോത്തിനോടും,മല- മ്പനിയോടും മല്ലടിച്ച ആദ്യകാല കര്‍ഷകരുടെ യാതനകളും വേദ നകളും വിവരണാതീതമാണ്. കപ്പ, വാഴ,ചോളം,നെല്ല്,വരക്,ചാമ,മക്കച്ചോളം,- മുതലായവ ഇവിടുത്തെ ആദ്യ കാലവിളകളായിരുന്നു.അന്നത്തെചി- ലനെല്‍വിത്തുകളുടെ പേരുകള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.- വെളിയന്‍,തോണ്ടി,പുന്നാടന്‍‍തോണ്ടി,അടുക്കന്‍ ,ജീരകശാല മുത- ലായവ ഇവയില്‍ ചിലതാണ്. മനോഹരയമായ ഒരുകാര്‍ഷിക കൂട്ടായ്മ ഇവിടെ നിലനിന്നിരു- ന്നു.ഗൃഹനിര്‍‍മ്മാണം മുതല്‍‍കൃഷിപ്പണികള്‍‍വരെ ഇടുത്തടുത്ത കുടും- ബങ്ങള്‍ സഹകരിച്ചാണ് ചെയ്തിരുന്നത്.ഇത്തരം കൂട്ടായ്മകള‍്‍‍ കൊ- ച്ചു കൊച്ചു കാര്ഷിക കൂട്ടായ്മകള‍്‍‍ തന്നെയായിരുന്നു.കാലത്തിന്റെ- കുത്തോഴുക്കില്‍ ഈ ആചാരകങ്ങള്‍ക്കെല്ലാം മാറ്റമുണ്ടായി.ജീവിത- ത്തിന്റെ സമസ്ത മേഖലകളിലും ഈമാററം ദൃശ്യമായി.കബനിയുടെ- ഒഴുക്കിന്റെ ഉയര്‍ച താഴ്ചകള്‍ക്കൊപ്പം.ഈ മേഖലയുടെ സമൂഹിക- സാമ്പത്തിക വിദ്യാഭ്യാസമേഖലകളില്‍ വന്നമാറ്റം ശ്രദ്ധേയമാണ്.

"https://schoolwiki.in/index.php?title=പെരിക്കല്ലൂർ&oldid=61788" എന്ന താളിൽനിന്ന് ശേഖരിച്ചത്