സി.എച്ച്.എസ്.അടക്കാക്കുണ്ട്/ലിറ്റിൽകൈറ്റ്സ്/റൂട്ടീൻ ക്ലാസ്

റൂട്ടീൻ ക്ലാസ്

 
ഹൈടെക് ക്ലാസ്സ്മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചകളിലും ക്ലാസ് നടത്തേണ്ടതുണ്ട്. രാവിലെ 9 മാണി മുതൽ 10 മാണി വരെയാണ് ക്ലാസ് ഉണ്ടായിരിക്കുക. ഇത് കൂടാതെ അവധി ദിവസങ്ങളിൽ വിദഗ്ധരുടെ ക്ലാസ്സുകളും ക്യാമ്പുകളും ഉണ്ടായിരിക്കുന്നതാണ്. ബുധനാഴ്ചകളിൽ നടക്കുന്ന ക്ലാസ്സുകൾക്ക് സ്കൂൾ കൈറ്റ് മാസ്റ്റർ ജംഷീറും കൈറ്റ് മിസ്ട്രസ് ശ്രീലതയുമാണ് നേത്രത്വം നൽകുക.

പ്രോജെക്ടറുകൾക്ക് സുരക്ഷാ കവർ

 
ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ ക്യാമ്പ്

അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക്ക് ക്ലാസ്സ് റൂമുകളിലെ ഉപകാരങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി എല്ലാ ക്ളാസ്സുകളിലെയും പ്രോജെക്ടറുകൾക്ക് സുരക്ഷാ കവർ ധരിച്ചു. പ്രോജെക്ടറിനകത്തേക്ക് പൊടി കയറുന്നത് മൂലം പ്രോജെക്ടറുകൾക്കുണ്ടാകുന്ന ധാരാളം കേടുപാടുകൾ ഇത് മൂലം കുറക്കാൻ കഴിയും. വളരെ എളുപ്പത്തിൽ ധരിക്കാനും ഒഴിവാക്കാനും പറ്റാവുന്ന തരത്തിലാണ് പ്രൊജക്ടർ കവറുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. നമ്മുടെ സ്കൂളിലെ 23 ക്ലാസ്സ് റൂമുകളാണ് നിലവിൽ ഹൈടെക്ക് നിലവാരത്തിലുള്ളത്. കൈറ്റ് മാസ്റ്റർ ജംഷീർ, കൈറ്റ് മിസ്ട്രസ് ശ്രീലത തുടങ്ങിയവർ പ്രവർത്തനങ്ങളുടെ മേൽനോട്ടം നിർവഹിച്ചു..


ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം

 
ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ ക്യാമ്പ്

അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാ നിർമ്മാണ പരിശീലനം 04-07-2018ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയുമാണ് സംഘടിപ്പിക്കുക. പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക. പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും. 40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.

സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

പ്രമാണം:48039 lK 18.jpg
അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

28-07-2018. അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ അ‍ഞ്ച് മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രൈമറി അദ്ധ്യാപർക്ക് പ്രസ്തുതപരിശീലനം ലഭ്യമായിരുന്നില്ല. ഈ പരിമിതി പരിഹരിക്കാനും കൂടി ആയിരുന്നു ഈ പരിശീലനം. പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവഹിച്ചു. കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി യുമാണ് പരിശീലനം നൽകിയത്.

തിരിച്ചറിയൽ കാർഡ് വിതരണം

 

തിയ്യതി - 30-07-2018 അടക്കാകുണ്ട് : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിൽ 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ് ലീഡർ സിനാന് നൽകി പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി ലൈബ്രറി കൗൺസിൽ കൺവീനർ ജ്യോതി, എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.

സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ്

അടക്കാകുണ്ട് : 11-08-2018ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്‌മാസ്ററർ റഹ്‌മത്തുളളയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ജോജി കെ അലക്സ് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ആബിദ്. സി , എസ്.ആർ.ജി. കൺവീനർ ശ്രീ. ബഷീർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനർമാരായ മനോജ് ജോസഫ്, മഹേഷ്, ലിറ്റിൽ കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു. വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.


രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

അടക്കാകുണ്ട് : നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് അധ്യാപക ദിനമായ 05-09-2018ന് രക്ഷിതാക്കളെ കമ്പ്യൂട്ടർ പരിശീലിപ്പിച്ചു കൊണ്ട് അധ്യാപകവൃത്തിയിലേക്ക് കടക്കുന്നത്. വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലുമാണ് ക്ലാസുകൾ നടക്കുക .ഇതിനായി 20 ഓളം കുട്ടികളെ സജ്ജരാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ്- തുടങ്ങിയ ഭാഷാ ടൈപ്പിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിലാണ് പഠനം. കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവഹിച്ചു. എസ്.ആർ.ജി കൺവീനർ ബ‍ഷീർ ,സ്റ്റാഫ് സെക്രട്ടറി റിയാസ് സി എച്ച്, പി.ടി.എ പ്രസിഡണ്ട് ജോജി, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജംഷീർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീലത. കെ. പി നന്ദിയും പറഞ്ഞു.

ഫോട്ടോഗ്രാഫി പരിശീലനം

 
ഫോട്ടോഗ്രാഫി പരിശീലനം

അടക്കാകുണ്ട് : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഫോട്ടോഗ്രാഫിയിൽ പരിശീലനം നൽകി. ക്യാമറകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചെറിയ രീതിയിലുള്ള എഡിറ്റിങ് തുടങ്ങിയവയെ കുറിച്ച് സ്കൂളിലെ തന്നെ അധ്യാപകനായ സുനിൽ സാർ ക്ലാസെടുത്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ ആബിദ് സാർ ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ കൈറ്റ് മാസ്റ്റർ ജംഷീർ കൈറ്റ് മിസ്ട്രസ് ശ്രീലത ജെ എസ ഐ ടി സി ഷമീർ തുടങ്ങിയവർ പങ്കെടുത്തു.

ഡിജിറ്റൽ മാഗസിൻ പ്രകാശനം

 
ഡിജിറ്റൽ മാഗസിൻ പ്രകാശനം

അടക്കാകുണ്ട് : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ നിർമിച്ചു. നിലാത്തുള്ളി 2019 എന്ന പേരിട്ട മാഗസിൻ കുട്ടികൾക്കും അധ്യാപകർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മാധ്യമമായി. മാഗസിൻ പ്രകാശനം പി റ്റി എ ഉപാധ്യക്ഷൻ ശ്രീ ഹമീദിന്റെ സാനിധ്യത്തിൽ കാളികാവ് ഗ്രാമ പഞ്ചായത് പ്രസിഡണ്ട് ശ്രീ നജീബ് ബാബു ഹെഡ് മാസ്റ്റർ റഹ്മത്തുള്ള, പ്രിൻസിപ്പൽ അനസ് തുടങ്ങിയവർക്ക് സമർപ്പിച്ചു. പ്രൗഡോജ്ജലമായ ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ആബിദ്, സ്റ്റാഫ് സെക്രട്ടറി റിയാസ്, കൈറ്റ് മാസ്റ്റർ ജംഷീർ, കൈറ്റ് മിസ്ട്രസ് ശ്രീലത അധ്യാപകരായ ജ്യോതി, സുഹറ, നിഷ, സജീർ തുടങ്ങിയവർ നേതൃത്വം നൽകി.

5, 6, 7 ക്ലാസുകളിലെ കുട്ടികൾക്ക് ഐ റ്റി പരിശീലനം

 
ഡിജിറ്റൽ മാഗസിൻ പ്രകാശനം

അടക്കാകുണ്ട് : നമ്മുടെ വിദ്യാലയത്തിലെ 5 , 6 7 ക്‌ളാസ്സുകളിലെ താല്പര്യമുള്ള വിദ്യാര്തഥികൾക്ക് രണ്ട് ദിവസത്തെ ഐ റ്റി പരിശീലനം നൽകി. 60 കുട്ടികളാണ് ക്യാമ്പിൽ രജിസ്റ്റർ ചെയ്തത്. ഇവരെ അവരുടെ താല്പര്യത്തിനനുസരിച്ച് ആനിമേഷൻ പ്രോഗ്രാമിങ് എന്നിങ്ങനെ രണ്ട്ഗ്രൂപ്പുകളാക്കി തിരിച്ചാണ് പരിശീലനം നൽകിയത്. രണ്ട് കുട്ടികളുടെ കൂടെ ഒരു ലിറ്റിൽ കൈറ്റ് അംഗം സ്ഥിരമായി ഇരുന്ന് അവർക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കി നൽകി. സ്‌കൂളിലെ കൈറ്റ് മാസ്റ്റർ ജംഷീറും കൈറ്റ് മിസ്ട്രസ് ശ്രീലതയുമാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്. രണ്ടാം ദിവസത്തിന്റെ അവസാനം അനിമേഷൻ സിനിമകളും സ്ക്രാച്ച് സോഫ്ട്‍വെയർ ഉപയോഗിച്ച് ഗയിമും കാല്കുലേറ്ററും ടോർച്ച് പോലുള്ള മൊബൈൽ ആപ്പ്ലിക്കേഷൻസുമാണ് കുട്ടികൾ നിർമിച്ചത്. സ്‌കൂളിൽ പഠനോത്സവത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ റഹ്മത്തുള്ള സാർ, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ആബിദ് സാർ, സ്റ്റാഫ് സെക്രെട്ടറി റിയാസ് സാർ തുടങ്ങിയവർ വിവിധ സമയങ്ങളിലായി ക്യാമ്പ് സന്ദർശിച്ചു

ഇൻഡസ്ട്രിയൽ വിസിറ്റ് 1

 
കിറ്റെക്സ് പ്രൈവറ്റ് ലിമിറ്റഡ്

എറണാകുളം : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഡസ്ട്രിയൽ സന്ദർശനം നടത്തി. എറണാംകുളത്തെ കിറ്റെക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സന്ദർശിച്ചത്. സ്കൂൾ ബാഗുകൾ, ചെറിയ കുട്ടികളുടെ ഉടുപ്പുകൾ തുടങ്ങിയവയുടെ നിർമാണങ്ങൾ കുട്ടികൾക്ക് നേരിട്ട് കാണാനും വിലയിരുത്താനും സാധിച്ചു. കമ്പനിയിലെ ജീവനക്കാർ കുട്ടികൾക്ക് കൃത്യമായി എല്ലാ കാര്യങ്ങളും വിശദീകരിച്ച് നൽകി. യൂണിറ്റിലെ നാൽപ്പത് അംഗങ്ങളും പങ്കെടുത്ത പഠന യാത്രക്ക് കൈറ്റ് മാസ്റ്റർ ജംഷീർ, മിസ്ട്രസ് ശ്രീലത, സ്‌കൂളിലെ അദ്യാപകരായ സമീർ,സജീർ, മോളി, അനസ് തുടങ്ങിയർ നേതൃത്വം നൽകി.

ഇൻഡസ്ട്രിയൽ വിസിറ്റ് 2

 
അന്ന അലൂമിനിയം ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്

എറണാകുളം : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഡസ്ട്രിയൽ സന്ദർശനം നടത്തി. എറണാംകുളത്തെ അന്ന അലൂമിനിയം ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സന്ദർശിച്ചത്. അലൂമിനിയം പാത്രങ്ങൾ, കാലങ്ങൾ, ചട്ടികൾ തുടങ്ങിയവയുടെ നിർമാണങ്ങൾ കുട്ടികൾക്ക് നേരിട്ട് കാണാനും വിലയിരുത്താനും സാധിച്ചു. കമ്പനിയിലെ ജീവനക്കാർ കുട്ടികൾക്ക് കൃത്യമായി എല്ലാ കാര്യങ്ങളും വിശദീകരിച്ച് നൽകി. യൂണിറ്റിലെ നാൽപ്പത് അംഗങ്ങളും പങ്കെടുത്ത പഠന യാത്രക്ക് കൈറ്റ് മാസ്റ്റർ ജംഷീർ, മിസ്ട്രസ് ശ്രീലത, സ്‌കൂളിലെ അദ്യാപകരായ സമീർ,സജീർ, മോളി, അനസ് തുടങ്ങിയർ നേതൃത്വം നൽകി.

ഇൻഡസ്ട്രിയൽ വിസിറ്റ് 3

 
മലയാള മനോരമ

എറണാകുളം : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഡസ്ട്രിയൽ സന്ദർശനം നടത്തി. മലയാള മനോരമ പത്രത്തിന്റെ തൃശൂരിലെ അച്ചടി കേന്ദ്രമാണ് സന്ദർശിച്ചത്. അച്ചടിക്കുന്നതിനാവശ്യമായ പേപ്പർ ക്രമീകരണം മുതൽ പൂർണമായും യന്ത്ര സഹായത്തോടെ ചെറിയ ചെറിയ കെട്ടുകളാക്കി വാഹനത്തിൽ കയറ്റുന്നത് വരെയുള്ള ഓരോ ഘട്ടങ്ങളും കൗതുകത്തോടെയാണ് കുട്ടികൾ വീക്ഷിച്ചത്. ജീവനക്കാർ കുട്ടികൾക്ക് കൃത്യമായി എല്ലാ കാര്യങ്ങളും വിശദീകരിച്ച് നൽകി. യൂണിറ്റിലെ നാൽപ്പത് അംഗങ്ങളും പങ്കെടുത്ത പഠന യാത്രക്ക് കൈറ്റ് മാസ്റ്റർ ജംഷീർ, മിസ്ട്രസ് ശ്രീലത, സ്‌കൂളിലെ അദ്യാപകരായ സമീർ,സജീർ, മോളി, അനസ് തുടങ്ങിയർ നേതൃത്വം നൽകി.

ഇൻഡസ്ട്രിയൽ വിസിറ്റ് 4

 
മെട്രോ

എറണാകുളം : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഡസ്ട്രിയൽ സന്ദർശനം നടത്തി. എറണാംകുളത്തെ മെട്രോ ട്രെയിൻ സംവിധാനമാണ് കുട്ടികൾ സന്ദർശിച്ചത്. ടോക്കൺ സ്കാൻ ചെയ്ത് പ്ലാറ്റ്ഫോമിലേക്ക് കേറുന്നത് മുതൽ ടെക്നോളജിയുടെ വ്യത്യസ്തവും വിവിധങ്ങളുമായ ഉപയോഗപ്പെടുത്തലുകളും അവയുടെ സാധ്യതകളും കുട്ടികൾ ഈ സന്ദർശനത്തിലൂടെ മനസ്സിലാക്കി. എറണാംകുളം കളമശ്ശേരി മെട്രോ സ്റ്റേഷൻ മുതൽ ഇടപ്പള്ളി ഓപ്പോ വരെയായിരുന്നു വ്യത്യസ്തമായ ഈ യാത്ര. യൂണിറ്റിലെ നാൽപ്പത് അംഗങ്ങളും പങ്കെടുത്ത പഠന യാത്രക്ക് കൈറ്റ് മാസ്റ്റർ ജംഷീർ, മിസ്ട്രസ് ശ്രീലത, സ്‌കൂളിലെ അദ്യാപകരായ സമീർ,സജീർ, മോളി, അനസ് തുടങ്ങിയർ നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് 2019 രൂപീകരണം

 
ലിറ്റിൽ കൈറ്റ്സ് 2019 രൂപീകരണം

അടക്കാകുണ്ട് : വ്യത്യസ്തമായ നിരവതി പ്രവർത്തനങ്ങളുലൂടെ ക്യാമ്പസിലെ ട്രന്റായി മാറിയ ലിറ്റിൽ കൈറ്റ്സിന്റെ പുതിയ യൂണിഖ്റ്റിലേക്ക് ആ വർഷം 184 കുട്ടികളാണ് അപേക്ഷ നൽകിയത്. ലിറ്റിൽ കൈറ്റ്സ് 2018 ന്റെ മേൽ നോട്ടത്തിൽ നടന്ന പരീക്ഷയിലൂടെയാണ് 40 കുട്ടികളെ തിര‍ഞ്ഞെടുത്തത്. ഉദ്ഘാടനം പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവഹിച്ചു. എസ്.ആർ.ജി കൺവീനർ ബ‍ഷീർ ,സ്റ്റാഫ് സെക്രട്ടറി റിയാസ് സി എച്ച്, പി.ടി.എ പ്രസിഡണ്ട് ജോജി, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജംഷീർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീലത. കെ. പി നന്ദിയും പറഞ്ഞു.


.