ഇരുളം

Schoolwiki സംരംഭത്തിൽ നിന്ന്
03:57, 31 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsirulath (സംവാദം | സംഭാവനകൾ)

പ്രാദേശികചരിത്രം

  സംസ്കാരങ്ങളുടെസംഗമഭൂമിയാണ് ഇരുളം‍‍‍‍.വിവിധ ഗോത്രവിഭാഗങ്ങള്‍ ,കുടിയേറ്റകര്‍ഷകജനത  എന്നിവര്‍ ഇരുളത്ത് വസിക്കുന്നു.പ്രാചീനകാലംമുതല്‍‍ തന്നെ ഒരു ജനവാസകേന്ദ്രമായിരുന്നു ഇരുളവും സമീപ പ്രദേശങ്ങളും.മഹാശിലായുഗ സംസ്കാരത്തിന്റെ-

ശേഷിപ്പുുകളായ വീരക്കലൂകള്‍ നവീനശിലായുഗ സ്മ‍രണയണര്‍-ത്തുന്ന കല്ലൂളി ,കന്മഴു എന്നിവ ഇരുളംപ്രദേശങ്ങളിലെ ജനവാസ- രേഖകളായി വിദൂര ഭൂതകാലത്തിലേയ്ക് നമ്മെ നയിക്കുന്നു. വിവിധ ആദിവാസിഗോത്രങ്ങള്‍ വളരെക്കാലം മുമ്പ്തന്നെ ഇവിടെ ജീവിച്ചുവന്നു. കൃഷി,മീന്‍പിടിത്തം നായാട്ട് മുതലായവ പ്രധാനഉപജീവന മാര്‍ഗ്ഗമായിരുന്നു.സ്വതേ ശിന്തരും സൗമ്യുരുംസമാധാനപ്രിയരുമായ ഗൗഡര്‍ കുടിയേറ്റകര്‍ഷകരുടെ വരവോടെ സ്വദേശത്തേയ്ക് മടങ്ങി.ഗൗഡര്‍ വിഭാഗത്തില്‍‍പ്പെട്ട ചില കുടുംബങ്ങള്‍‍‍‍‍‍ ഇപ്പോളും ഇവിടെ താമസിക്കുന്നു.

   വിവിധ ഗോത്രസംസ്കൃൃതികളുടെ വിളഭൂമി കൂടിയാണ് ഇരുളം.പണിയര്‍‍,

അടിയാന്‍ കുണ്ടുവാടിയന്‍ എന്നിവര്‍ ഇവരില്‍-ചിലരാണ്.ആചാരാനുഷ്ഠാനങ്ങള്‍കലകള്‍ വാദ്യോപകരണങ്ങള്‍‍‍- മുതലായവ തനിമയോടെ ഇന്നും ഇവര്‍ കാത്തുസൂക്ഷിക്കുന്നു.ഗോത്ര- സംസ്കാരങ്ങളുടെ പിന്‍തുടര്‍ച്ചക്കാര്‍ വിദ്യാഭ്യാസപരമായും തൊഴി- ല്‍പരമായും വികസനത്തിന്റെ പാതയിലാണ്.

          ഏറെക്കുറെ അറുപതു വര്‍ഷങ്ങള്‍‍ക്കു മുമ്പ്തന്നെ കുടിയേറ്റം ആരംഭിച്ചിരുന്നു.തിരുവിതാംകൂറില്‍നിന്നും പലകാലങ്ങളി-

ലായി ഇവിടെ എത്തിയ കര്‍ഷകജനത ഇരുളംപ്രദേശങ്ങളിലെ കന്നി-മണ്ണില്‍ കനകം വിളയിച്ചു.കാട്ടാനയോടും കാട്ടുപോത്തിനോടും,മല- മ്പനിയോടും മല്ലടിച്ച ആദ്യകാല കര്‍ഷകരുടെ യാതനകളും വേദനകളും വിവരണാതീതമാണ്.

                 കപ്പ, വാഴ,ചോളം,നെല്ല്,വരക്,ചാമ,മക്കച്ചോളം,മുതലായവ ഇവിടുത്തെ ആദ്യ കാലവിളകളായിരുന്നു.അന്നത്തെചി-ലനെല്‍വിത്തുകളുടെ പേരുകള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.-

വെളിയന്‍,തോണ്ടി,പുന്നാടന്‍‍തോണ്ടി,അടുക്കന്‍ ,ജീരകശാല മുത-ലായവ ഇവയില്‍ ചിലതാണ്.

     മനോഹരയമായ ഒരുകാര്‍ഷിക കൂട്ടായ്മ ഇവിടെ നിലനിന്നിരു-

ന്നു.ഗൃഹനിര്‍‍മ്മാണം മുതല്‍‍കൃഷിപ്പണികള്‍‍വരെ ഇടുത്തടുത്ത കുടും- ബങ്ങള്‍ സഹകരിച്ചാണ് ചെയ്തിരുന്നത്.ഇത്തരം കൂട്ടായ്മകള‍്‍‍ കൊ- ച്ചു കൊച്ചു കാര്ഷിക കൂട്ടായ്മകള‍്‍‍ തന്നെയായിരുന്നു.കാലത്തിന്റെ- കുത്തോഴുക്കില്‍ ഈ ആചാരകങ്ങള്‍ക്കെല്ലാം മാറ്റമുണ്ടായി.ജീവിത- ത്തിന്റെ സമസ്ത മേഖലകളിലും ഈമാററം ദൃശ്യമായി.

"https://schoolwiki.in/index.php?title=ഇരുളം&oldid=57298" എന്ന താളിൽനിന്ന് ശേഖരിച്ചത്