സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/Details

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JITHU1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ഭൗതികസൗകര്യങ്ങൾ നാല് ഏക്കറോളം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികൾ .
സ്കൂളിന് വളരെ മികച്ച രീതിയിൽ പണികഴിപ്പിച്ച വിശാലമായ ഒരു ആഡിറ്റോറിയവും ഉണ്ട്.

അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.കുട്ടികൾക്കായി ഫുട്ട് ബോൾ,ബാസ്കറ്റ് ബോൾ,ബാഡ്‌മിന്റൺ കോർട്ട് എന്നീ സൗകര്യങ്ങൾ ഈ സ്കൂളിലുണ്ട്.

ഹൈസ്കൂൾ വിഭാഗത്തിനും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈസ്കൂൾ വിഭാഗത്തിൽ 8 മുതൽ 10 വരെ 9 ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലുള്ളതാണ്. കുട്ടികളുടെ താത്പര്യവും വിജ്ഞാനവും വർദ്ധിക്കുന്ന രീതിയിൽ പഠന പ്രവർത്തനങ്ങൾ നടത്തുന്നതിനും ഐ.റ്റി അധിഷ്ഠിതമായ വിദ്യാഭ്യാസ രീതി നടപ്പിലാക്കുന്നതിനും അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു

കുട്ടികളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായ് സ്കൂൾ ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. ആൺ കുട്ടികൾക്കായ് യൂറിനൽ, ടോയ്ലറ്റ് സൗകര്യവും പെൺകുട്ടികൾക്കായ് ഷീ ടോയ്ലറ്റ്, ഇ ടോയ്ലറ്റ് സൗകര്യവും ഉണ്ട്.

അക്കാദമികം 1 മുതൽ 10 വരെ ക്ലാസുകളിലായി 34 അദ്ധ്യാപകരും 5 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു .കുട്ടികൾക്ക്‌ മികച്ച വിദ്യാഭ്യാസം നല്കുന്നതിന് വേണ്ടി ആത്മാർത്ഥയോടെ പ്രവർത്തിക്കുന്നവരാണ് ഈ സ്കൂളിലെ അദ്ധ്യാപകർ . ഹൈടെക് ക്ലാസ് മുറികൾ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫലപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നു.[ അധ്യാപകർ സമഗ്ര ഓൺലൈൻ പോർട്ടൽ ഉപയോഗിച്ച് ക്ലാസുകൾ എടുക്കുന്നു . വിദ്യാർത്ഥികൾക്കും ഓൺലൈൻ സംവിധാനത്തിൽ ടെക്സ്റ്റ് ബുക്കുകളും പoന സാമഗ്രികളും ഉപയോഗിക്കുവാനുള്ള അവസരം ഹൈടെക് ക്ലാസ് മുറികളിൽ ഉണ്ട്

  • മലയാളം, കണക്ക് എന്നീ വിഷയങ്ങളിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കായ് പ്രത്യേകം പരിശീലന പരിപാടികൾ നടത്തുകയും പുരോഗതി വിലയിരുത്തുകയും ചെയ്യുന്നു.
  • കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ ഉപയോഗം മെച്ചപ്പെടുത്തുന്നതിനായ് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്തുന്നു.
  • ഹിന്ദി ഭാഷയിലെ മികവ് വർദ്ധിപ്പിക്കുന്നതിനായ് കുട്ടികൾക്ക് ഹിന്ദി പ്രാദമിക് പരീക്ഷ പരിശീലനം നല്കുന്നു .17-18 അക്കാദമിക വർഷം സ്കൂളിൽ നിന്ന് പരീക്ഷ എഴുതിയ എല്ലാ കുട്ടികളും ഉയർന്ന മാർക്കോടു കൂടി പരീക്ഷ പാസായി.
  • മാനസികമായും ശാരീരികമായും പഠനത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കായ് റിസോഴ്സ് ടീച്ചേഴ്സിന്റെ സേവനവും കൗൺസിലിങ്ങ് സൗകര്യവും ലഭ്യമാണ്.
  • പത്താം ക്ലാസിലെ കുട്ടികൾക്കായ് പ്രത്യേക ക്ലാസുകളും പരിശീലന പരിപാടികളും നടത്തുന്നു