ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16079 (സംവാദം | സംഭാവനകൾ) (ചെറു തിരുത്ത്)


{{Infobox School [[image:{{{16079_school.jpg}}}|center|240px|16079_school.jpg]] | സ്ഥലപ്പേര്=വാണിമേൽ | വിദ്യാഭ്യാസ ജില്ല= വടകര | റവന്യൂ ജില്ല=കോഴിക്കോട് | ഉപജില്ല=നാദാപുരം | സ്കൂൾ കോഡ്= 16079 |ഹയർ സെക്കന്ററി സ്കൂൾ കോഡ് = 10194 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം= 1976 | സ്കൂൾ വിലാസം= കോടിയൂറ പി.ഒ,
കോഴിക്കോട് | പിൻ കോഡ്= 673506 | സ്കൂൾ ഫോൺ= 04962560320,2562496 | സ്കൂൾ ഇമെയിൽ= 16079vadakara@gmail.com ‌| ഭരണം വിഭാഗം= സർക്കാർ ‍‌ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | 2=ഹയർസെക്കണ്ടറി | മാധ്യമം= മലയാളം‌ , ഇംഗ്ളീഷ് | ആൺകുട്ടികളുടെ എണ്ണം= 654 | പെൺകുട്ടികളുടെ എണ്ണം= 550 | വിദ്യാർത്ഥികളുടെ എണ്ണം= 1204 | അദ്ധ്യാപകരുടെ എണ്ണം= 48 | പ്രിൻസിപ്പൽ= 1 | പ്രധാന അദ്ധ്യാപകൻ=കുഞ്ഞബ്ദുല്ല ചേലാങ്കണ്ടയിൽ | പി.ടി.ഏ. പ്രസിഡണ്ട്= കുഞ്ഞബ്ദുല്ല മുണ്ടോലക്കണ്ടി.

| ഗ്രേഡ്=10 }}


ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ വാണിമേൽ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് 1976– ൽ ആണ് വാണിമേൽ ക്രസന്റ് ഹൈസ്കൂൾ സ്ഥാപിച്ചത്. വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തെ വിദ്യാസമ്പന്നമാക്കുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ജ: പി.വി കുഞ്ഞമ്മദ് ഹാജി, പി. തറുവൈഹാജി, പ്രൊഫസർ ടി.കെ കുഞ്ഞബ്ദുല്ല, ടി. കുഞ്ഞബ്ദുല്ല മാസ്റ്റർ, സി. കെ മമ്മുമാസ്റ്റർ തുടങ്ങിയവരായിരുന്നു. സ്കൂളിന്റെ ആദ്യകാല സാരഥികൾ. കാസർകോഡ് ഡി.ഡി.ഇ ശ്രീ. ഇ. കെ. സുരേഷ്‌കുമാർ, കവിയും ഗാനരചയിതാവുമായ കുന്നത്ത് മൊയ്തുമാസ്റ്റർ, താമരശ്ശേരി ഡി.ഇ.ഒ സദാനന്ദൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു.

      പത്രപ്രവർത്തകനും നിരൂപകനുമായ ശ്രീ. കുഞ്ഞികണ്ണൻ വാണിമേൽ, ഡി.വൈ.എസ്.പി മാരായ ശ്രീ. വി. എം അബ്ദുൽ വഹാബ്, ശ്രീ. ചന്ദ്രൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്. സ്കൂൾ കലോത്സവത്തിലും കായിക മേളകളിലും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനമുൽപെടെ വിവിധ സ്ഥാനങ്ങൾ നിരവധി തവണ നേടാൻ ഈ സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട്.  പഠനരംഗത്തെന്ന പോലെ പാഠ്യേതര രംഗത്തും സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിദ്യാലയമാണ് വാണിമേൽ ക്രസന്റ് ഹൈസ്കൂൾ 8,9,10 ക്ലാസുകൾ മാത്രം പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം  2014 ൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പൂർണ്ണമായും ഹൈടെക് വൽക്കരിച്ച പത്താം ക്ലാസ്സ് ബ്ലോക്ക്

അഞ്ച് കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ലൈബ്രറിയും, സയൻസ് ലാബും പ്രവർത്തിക്കുന്നു. 25 കമ്പ്യൂട്ടർ പ്രവർത്തിക്കുന്ന ലാബും, എല്ലാവിധ സൌകര്യമുള്ള ഒരു സ്മാർട്ട് ക്ലാസ് റൂമും ഈ സ്കൂളിനുണ്ട്.2017- 18 അധ്യായന വർഷത്തിൽ പത്താം തരത്തിലെ 10 ക്ലാസ് മുറികളും ക്ലാസ് പി.ടി. എ യുടെ സഹായത്തോട് സമ്പൂർണ ഹൈടെക് ക്ലാസ് മുറികളായി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
    * സയൻസ് ക്ലബ്
    * സോഷ്യൽഫോറസ്ട്രി ക്ലബ്
    * കാർഷിക ക്ലബ്
    * ഗണിത ശാസ്ത്ര ക്ലബ്
    * അറബിക് ക്ലബ്
    * സാമൂഹ്യ ശാസ്ത്ര ക്ലബ്
    * ഐ. ടി ക്ലബ്
    * ഹിന്ദി മഞ്ച്
    * ഫീൽ (ഇംഗ്ലീഷ്)

മികവ്

2017- 18 അധ്യായന വർഷം RMSA കോഴിക്കോടിന്റെ ആഭിമുഖ്യത്തിലുള്ള മികവുനിർണ്ണയത്തിൽ ഒന്നാം സ്ഥാനം. 2017- 18 അധ്യായന വർഷം നടന്ന കോഴിക്കോട് റവന്യു ജില്ലാ അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി 2018-19 അധ്യയന വർഷം ജില്ലാ വിദ്യാഭ്യാസ സമിതിയുടെ എഡ്യൂ കെയർ പദ്ധതിയിൽ മികച്ച ക്ലാസ്സ് ലൈബ്രറിക്ക് അംഗീകാരം മികച്ച ലൈബ്രറി നിർമ്മാണത്തിന് ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം നേടിയ ക്രസന്റ് സ്കൂളിലെ വിദ്യാർത്ഥികൾ ഉപഹാരം സ്വീകരിക്കുന്നു

മാനേജ്മെന്റ്

ക്രസന്റ് എഡ്യുക്കേഷണൽ സമിതി


മാനേജർ . വാര്യാങ്കണ്ടി കുഞ്ഞാലി മാസ്റ്റർ

മുൻ സാരഥികൾ

പി. തറുവൈ ഹാജി
പ്രൊഫ: ടി കെ കുഞ്ഞബ്ദുല്ല
 സി. കെ മമ്മു മാസ്റ്റർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ടി.കുഞ്ഞബ്ദുല്ല 
എൻ.പി. അബ്ദുൽമജീദ്,
പി.പി. കുഞ്ഞമ്മദ്, 
എം. അബ്ദുല്ല
കെ.ദിനേശൻ

ലൈബ്രറി

2019-19 അധ്യയന വർഷത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾക്ക് ശക്തമായ ഊന്നൽ നൽകിയാണ് ആരംഭം കുറിച്ചത്.ഇതിനോടനുബന്ധമായി സ്കൂൾ തുറന്ന അന്ന് മുതൽ തന്നെ ബാഗിലൊരു പുസ്തകം പദ്ധതി രൂപകൽപന ചെയ്തു.പാഠ്യ വിഷയങ്ങൾ പഠിക്കുന്നതിനോടൊപ്പം തന്നെ കുട്ടികളിൽ വായനാ ശീലം വളർത്തിയെടുക്കുക എന്നതും ഇതിന്റെ ഒരു പ്രധാന ലക്ഷ്യമായിരുന്നു.സ്കൂൾ തുറന്ന് ഒരു മാസത്തിനകം തന്നെ സ്കൂളിലെ മുഴുവൻ ക്ലാസ്സുകളിലും ലൈബ്രറി നിർമ്മിച്ച് മുഴുവൻ ക്ലാസ്സുകളിലും ലൈബ്രറി എന്ന പദ്ധതി വിജയകരമായി പൂർത്തീകരിച്ചു.ഇതോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ പുരസ്കാരം ഏറ്റുവാങ്ങി.

ലൈബ്രറി പ്രവർത്തനങ്ങളെ കുറിച്ച് എച്ച്.എം കോൺഫറൻസിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ലാമിയ സംസാരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പത്രപ്രവർത്തകനും നിരൂപകനുമായ ശ്രീ. കുഞ്ഞികണ്ണൻ വാണിമേൽ, ഡി.വൈ.എസ്.പി മാരായ ശ്രീ. വി. എം അബ്ദുൽ വഹാബ്, ശ്രീ. ചന്ദ്രൻ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്.ഇവരിൽ പ്രധാനികളിൽ ഒരാളാണ് സഫീർ കളത്തിൽ (ലണ്ടനിലെ കേമ്പ്രിഡ്ജ് സർവകലാശാലയിൽ റിസർച്ച് സ്കോളർ

അന്തരീക്ഷം അനുകൂലമായാൽ എല്ലാ മൊട്ടും വിരിയും

ഈ അധ്യയന വർഷത്തിൽ ക്രസന്റിന്റെ മുദ്രാവാക്യമായിരുന്നു അന്തരീക്ഷം അനുകൂലമായാൽ എല്ലാം മൊട്ടും വിരിയും.എല്ലാ കുട്ടികളും പ്രതിഭകളാണ്എന്നത്.കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തി അവർക്ക് വേണ്ട പ്രോൽസാഹനം നൽകുക എന്നതാണ് പ്രധാന ലക്ഷ്യം.പാഠ്യേതര വിഷയങ്ങളിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്തുക എന്നതും ഇതിന്റെ ലക്ഷ്യം തന്നെ.

ചിത്രവരയിൽ അതീവ തൽപരരായ പത്താം ക്ലാസ്സിലെ ഒരു വിദ്യാർത്ഥിനി സഫ്ന ക്ലാസ്സിലേക്ക് വരച്ച ചിത്രം

വഴികാട്ടി

<{{#multimaps:| zoom=16 }}>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.