എം.എം.എച്ച് .എസ്.എസ്.തലശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
എം.എം.എച്ച് .എസ്.എസ്.തലശ്ശേരി
വിലാസം
സൈദാര്പള്ളി

കണ്ണൂര്‍ ജില്ല
സ്ഥാപിതം30 - 4 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-12-2009Mmhssthalassery




മലബാറിലെ മുസ്ലീം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി വടക്കെ മലബാറില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാശ കിരണങ്ങള്‍ പ്രസരിപ്പിച്ച ഒരു മഹത്‍ സ്ഥാപനമാണ് അല്‍ മദ്രസത്തുല്‍ മുബാറക്ക ഹയര്‍ സെക്കണ്ടറി സ്ക്കുള്‍, തലശ്ശേരി.

ചരിത്രം

മലബാറിലെ മുസ്ലിം വിദ്യഭ്യാസ നവേത്ഥാനത്തിന്‍റെ ഭാഗമായി വടക്കെ മലബാറില്‍ ആധുനിക വിദ്യഭ്യാസത്തിന്‍റെ പ്രകാശ കിരണങ്ങള്‍ പ്രസരിപ്പിച്ച ഒരു മഹല്‍ സ്ഥാപനമാണ് അല്‍ മദ്രസത്തുല്‍ മുബാറക്ക ഹയര്‍സെക്കണ്ടറി സ്കൂള്‍. 1928 ല്‍ ഒരു മതപാഠശാലയായി ആരംഭിച്ച ഈ വിദ്യാലയത്തിന്‍റെ പുതിയ കെട്ടിടം 1934 ഏപ്രില്‍ 30 ന് ഉദ്ഘാടനം ചെയ്തത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ വീരനായകനായ മൗലാനാ ഷൗക്കത്തലി ആയിരുന്നു. 1936 ല്‍ എല്‍. പി. സ്കൂളായി മാറിയ ഈ വിദ്യാലയം 1942ല്‍ യു. പി. സ്കൂളായി ഉയര്‍ന്നു. 1951 മുതലാണ് ഹൈസ്കൂളായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. ജ: സി. അബൂബക്കര്‍ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകന്‍. 1985 ല്‍ കേവലം 16 ഡിവിഷനും 594 വിദ്യാര്‍ത്ഥികളുമുണ്ടായിരുന്ന ഈ വിദ്യാലയം 2007 ആകുമ്പോഴേക്കും 44 ഡിവിഷനും രണ്ടായിരത്തിലേറെ കുട്ടികളുമുള്ള വലിയൊരു സ്ഥാപനമായി ഉയര്‍ന്നു. മലയാളം മീഡിയം ക്ലാസുകള്‍ക്ക് പുറമെ ഇംഗ്ലീഷ് മീഡിയത്തില്‍ ഓരോ സമാന്തര ഡിവിഷനും ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

==

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.