എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/വിദ്യാരംഗം-17
വിദ്യാരംഗം കലാ സാഹിത്യവേദി
2018-19 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദി പ്രൊഫ.വി കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു.ക്ലബിന്റെ ചുമതല മിനി ടീച്ചർ (HS)പ്രമോദ് മാസ്റ്റർ (UP)എന്നിവർ ഏറ്റെടുത്തു. കൺവീനർ : സുരാജ് 10 A ജോയിന്റ് കൺവീനർ : ദേവിക 10A
ഓട്ടൻതുള്ളൽ-സോദാഹരണ ക്ലാസ്
ചിരിച്ചും ചിന്തിപ്പിച്ചും കാട്ടുകുളത്തു ഓട്ടൻതുള്ളൽ.കാട്ടുകുളത്തെ കുട്ടികളിൽ ചിരിയുടെ മലപടക്കത്തിന് തിരികൊളുത്തി.ലക്കിടി പ്രദീപും സംഘവും അവതരിപ്പിച്ച കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ സോദാഹരണ ക്ലാസ് ശ്രദ്ധേയമായി .6 ,8 ക്ലാസ്സുകളിലെ കേരളപാഠവലിയിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി യുടെ നേതൃത്വത്തിൽ ഓട്ടൻതുള്ളൽ സംഘടിപ്പിച്ചത് .
കളംപാട്ടുശില്പശാല
വർണ്ണവിസ്മയം തീർത്തു കളംപാട്ടുശില്പശാല. അനുഷ്ട്ടാനകലയായ കളമെഴുത്തുപാട്ട് വിദ്യാരംഗം കല സാഹിത്യ വേദി വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി .പ്രശസ്ത കളംപാട്ട് കലാകാരനായ ശ്രീ കടന്നമണ്ണ ശ്രീനിവാസൻ കളമെഴുത്തിന്റെ ഐതിഹ്യവും കളമെഴുത്തുരീതികളും വിശദീകരിച്ചു
പുസ്തകത്തൊട്ടിൽ
ബഷീർ അനുസ്മരണദിനത്തിൽ കെ ജി ചന്ദ്രിക ടീച്ചർ നൽകിയ ക്ലാസ് റൂം ലൈബ്രറിയിൽ പുസ്തകങ്ങൾ നിറക്കുന്നതിന് പുസ്തകത്തൊട്ടിൽഎന്ന പദ്ധതിയുടെ ആരംഭമാണ്.വിദ്യാരംഗം കലാസാഹിത്യവേദി ഇതിനായി സമൂഹത്തിലെ വിവിധമേഖലയിലുള്ളവരിൽ നിന്നും പുസ്തകങ്ങൾ സ്വീകരിക്കുന്നു. 2000 രൂപയുടെ പുസ്തകങ്ങൾ മുൻ DEO ശ്രീ.വേണു പുഞ്ചപ്പാടം നൽകി.50 ഓളം പുസ്തകങ്ങൾ ശ്രീ ഹരിശങ്കർ മുന്നൂർക്കോട് നൽകി.പേരെടുത്തുപറയാനാണെങ്കിൽ നിരവധി പേർ ഉണ്ട്.അനേകം പുസ്തകങ്ങൾ പുസ്തകത്തൊട്ടിലിൽ ഇതിനോടകം എത്തിച്ചേർന്നു.