12:56, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മികവുത്സവം
മികവുൽസവം 2018മികവുൽസവം 2018
2018 ഏപ്രിലിൽ സെന്റ് ഫിലോമിനാസ് മികവുത്സവം നടത്തി .എല്ലാ വിഭാഗത്തിലെ കുട്ടികൾക്കും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടാണ് മികവുത്സവം സംഘടിപ്പിച്ചത് ഓരോ വിഷയത്തിലെയും വിവിധ മേഖലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പല പ്രവർത്തനങ്ങളും കുട്ടികൾ അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ്, മദർ മാനേജർ, വാർഡ് കൗൺസിലർ, ഹെഡ്മിസ്ട്രസ് എന്നിവർ സന്നിഹിതരായിരുന്നു. തീരദേശ മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങളായി അഡ്വക്കേറ്റ് ബെയിലിൻദാസ്, തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിലെ മലയാളം പ്രൊഫസ്സറായ ലിസ്ബ യേശുദാസ് എന്നിവർ അവരുടെ വളർച്ചയുടെ ഘട്ടങ്ങൾ വിശദീകരിച്ചത് കുട്ടികൾക്ക് വളരെ പ്രചോദനം നൽകുന്നതായിരുന്നു. കുട്ടികൾ അവതരിപ്പിച്ച എല്ലാ പ്രവർത്തനങ്ങളും ഉയർന്ന നിലവാരം പുലർത്തുന്നവ ആയിരുന്നുവെന്ന് വിശിഷ്ട വ്യക്തികൾ അഭിപ്രായപ്പെട്ടു. വിശിഷ്ട വ്യക്തികളുടെ ജനനതിയതി കണക്കിലെ കളികളിലൂടെ കണ്ടെത്തിയത് ഏവർക്കും വിജ്ഞാനപ്രദമായിരിന്നു. അവധിക്കാലമായിരുന്നിട്ടുപോലുമുള്ള കുട്ടികളുടെ പങ്കാളിത്തവും, ഉത്സാഹവും വളരെ ശ്രദ്ധേയമായിരുന്നു.