എ.എൽ.പി.എസ് കോണോട്ട് / fruits day.
സ്കൂളിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്നേഹകൂട്ടായ്മയാണ് fruits day .അധ്യയന വർഷത്തിനിടെ അവസാന ദിവസമാണ് ഈ ഡേ സംഘടിപ്പിക്കാറുള്ളത്.വിവിധ വര്ണത്തിലുള്ളതും പഴങ്ങളുടെ ചിത്രങ്ങളുള്ളതുമായ ഉടുപ്പുകൾ ധരിച്ചാണ് പ്രസ്തുത ദിവസം കുട്ടികൾ സ്കൂളിലെത്തുക.വ്യത്യസ്തമായ പഴങ്ങളുമായി രക്ഷിതാക്കളും കൂടെയെത്തുന്നു.പഴങ്ങളുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളും മത്സരങ്ങളും നടക്കും.വിഭവങ്ങളോട് കൂടിയ ഉച്ചഭക്ഷണത്തിനു ശേഷം രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും ചേർന്ന് fruits-കൾ അരിഞ്ഞു പകമാക്കുന്നു.അപ്പോഴേക്കും വയറുനിറയെ ഐസ്ക്രീമും കുട്ടികളെ തേടി സ്കൂളിലെത്തും.ആവോളം fruits salad ഉം കഴിച്ചു സ്നേഹസന്ദേശങ്ങൾ പങ്കിട്ട് കുട്ടികളും രക്ഷിതാക്കളും യാത്രയാകും .