ടി എച്ച് എസ്സ് ഷൊർണ്ണൂർ/Recognition

Schoolwiki സംരംഭത്തിൽ നിന്ന്

സാന്ദ്രം

ജുലൈ 07 2018:
ഷൊർണൂർ നിയോജക മണ്ഡലത്തിലെ മികച്ച വിജയം നേടിയ സ്ക്കുളുകളെയും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്ന ചടങ്ങ് "സാന്ദ്രം " ഇന്ന് കണ്ണിയംപുറം പിഷാരടീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു .പ്രസ്തുത ചടങ്ങിൽ ബഹു: എം.എൽ.എ.ശ്രീ .പി.കെ.ശശി അദ്ധ്യക്ഷനായിരുന്നു .കൊല്ലം എം.എൽ.എ.യും പ്രശസ്ത ചലച്ചിത്ര നടനുമായ ശ്രീ. എം. മുകേഷ് ഉപഹാര സമർപ്പണം നിർവ്വഹിച്ചു. നമ്മുടെ സ്ക്കൂളിന് വേണ്ടി ബഹു: സുപ്രണ്ട് ഹരിദാസ് സാറും വിദ്യാർത്ഥികളായ ആദർശ്, സഹസ്, ശ്രീരാഗ്, ജിതിൻരാജ്, പ്രണവ്, സുഫൈറ എന്നിവരും ഉപഹാരങ്ങൾ ഏറ്റുവാങ്ങി .



അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കലാമേള



കായംകുളത്ത് നടക്കുന്ന അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കലാമേളയിൻ കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ടി.എച്ച്.എസ് ഷൊർണൂർ അഞ്ചാം സ്ഥാനത്ത്....






അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേള



പ്രഥമ അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ ഷൊർണൂർ ടെക്നിക്കൽ ഹൈസ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനം ഒരു പോയിന്റിനു നഷ്ടപ്പെട്ടു.







സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേള

കാസർകോട് ചെറുവത്തൂരിൽ നടക്കുന്ന സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ ചാമ്പ്യന്മാരായ ഷൊർണൂർ ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ ടീം.......

സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ഷൊർണൂർ ടെക്നിക്കൽ സ്കൂൾ വിദ്യാർഥികൾ കുളപ്പുള്ളി നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം.......