ഗവ വി എച്ച് എസ് എസ് കണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ വി എച്ച് എസ് എസ് കണ്ണൂർ
വിലാസം
കണ്ണൂര്‍

കണ്ണൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-2010Govthighschoolpollethai




കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിഖ്യാതമായ ഒരു ഗവണ്‍മെന്‍റ് വിദ്യാലയമാണ് മൂന്‍സിപ്പല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. സ്പോര്‍ട്സ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1862-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ആധുനിക കാലത്തെ കണ്ണൂരിന്ടെ പൈതൃകം ഇവിടെ നിന്ന് ആരംഭിക്കൂന്നു.

ചരിത്രം

1862 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രതീഭാധനരായ പലര്‍ക്കൂം ജന്മമേകിയ വിദ്യാലയമാണിത്. കണ്ണൂരിന്ടേ എല്ലാ സാസ്കാരിക പ്രവര്‍ത്തനത്തിനും കര്‍മ്മമണ് ഡലം ഈ വിദ്യാലയം തന്നെയാണ്. മേളകള്‍, പ്രതിഭാസംഗമങ്ങള്‍, കലോത്സവങ്ങള്‍, തുടങ്ങി എല്ലാറ്റിന്ടെയും കേന്രബിന്ദുവാണ് ഈ വിദ്യാലയം.ഉത്തരദിക്കില്‍ ഹിമവാനെന്ന പോലെ തിലകക്കുറിയായി ഈ സ്ഥാപനം. ന്യായീധിപന്‍മാര്‍, നിയമജ്ഞര്‍ , ഡോക്ടര്‍മാര്‍, ഇഞ്ജിനീയര്‍മാര്‍, കായികതാരങ്ങള്‍, അധ്യാപകര്‍, എല്ലാ മേഖലകളിലും ഈ സ്ഥാപനത്തിന്ടെ സംഭാവന മികവുറ്റതാണ്.

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • എന്‍.സി.സി.
  • എന്‍. എസ്.എസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  സയന്‍സ് ക്ലബ്ബ് 
  ഗണിത ക്ലബ്ബ് 
  സാമൂഹ്യശാസ്ത്ര്റക്ലബ്ബ് 
  ഐ. ടി ക്ലബ്ബ് 
  റോഡി സേഫ്റ്റി ക്ലബ്ബ് 
  ലിറററേച്ചര്‍ ക്ലബ്ബ് 

ഗവണ്‍മെന്‍റ്

ഗവണ്‍മെന്‍റിന് കീഴിലുളള ഒരു പൊതുവിദ്യാലയമാണ് "മൂന്‍സിപ്പല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍".

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ,പി.​വി. ഗോവിന്ദസ്വാമിഅയ്യര്‍, കണ്ണന്‍ നമ്പ്യാര്‍ , ശ്രീമതി പൊന്നമ്മ നാരായണന്‍ നായര്‍, ‍ടി.പി, രാഘവമേനോന്‍, സി. ഒ ബപ്പന്‍, സി.ച്ച്. പൈതല്‍ , ടി. ഒ.വി. ശങ്കരന്‍ നമ്പ്യാര്‍, കെ. വി. നാരായണന്‍ നമ്പ്യാര്‍, പി. കെ. ശ്രീ ധരന്‍ നമ്പ്യാര്‍, സി. കെ മുസ്തഫ , ശ്രീമതി. എം. പ്രശാന്ത്, എ. വി. ബാലന്‍, എന്‍. കെ. വത്സല, സി. എച്ച് വത്സന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഇ. അഹമ്മദ്- ബഹു.കേന്രമന്ത്രി
  • പി.ടി. ഉഷ- ഒളി‍മ്പ്യന്‍
  • മുന്‍ എംഎല്‍. എ- പി. ഭാസ്കരന്‍
  • മുന്‍ എം.പി - ഒ. ഭരതന്‍
  • മുസ്തഫ-ഇന്‍ഡ്യന്‍ ഫു‍ട്ബോളര്‍
ഡോ. പി. മാധവന്‍ - കെ.എഫ്. എ. പ്രസിഡണ്ട് 
ദേവദാസ്- ഒളി‍മ്പ്യന്‍
കെ.എം. ഗ്രീഷ്മ- രാജ്യാന്തര കായികതാരം
പവിത്രസാഗര്‍- എസ്. പി
 ഡോ. പി. എം. ഷേണായി- ശിശുരോഗവിദഗ്ധന്‍
 ‍ടി. പി. സത്യന്‍-ഇന്‍ഡ്യന്‍ ഫു‍ട്ബോളര്‍

വഴികാട്ടി

കണ്ണൂര്‍ ബസ് സ്ററാന്ഡില്‍ നിന്നൂ നടന്ന് എത്താവുന്ന ദൂരം

കലവൂര് രവികുമാര്

"https://schoolwiki.in/index.php?title=ഗവ_വി_എച്ച്_എസ്_എസ്_കണ്ണൂർ&oldid=60235" എന്ന താളിൽനിന്ന് ശേഖരിച്ചത്