ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രാർത്ഥന ഗീതം

14:26, 31 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (പ്രാർത്ഥന ഗീതം എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രാർത്ഥന ഗീതം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
ഗവ എച്ച് എസ് എസ് അഞ്ചേരി

കവി റഫീഖ് അഹമ്മദ് അഞ്ചേരി സ്‌കൂളിന് വേണ്ടി എഴുതി തന്ന പ്രാർത്ഥന ഗീതം
ആകാശ സീമകൾക്കപ്പുറത്തുള്ളൊരു
സങ്കൽപ്പ സ്വപ്നമല്ലീശ്വരൻ...
മണ്ണിലെ ജീവന്റെ സംഗീതമാകുന്ന
സ്നേഹ സൗന്ദര്യമാണീശ്വരൻ
മറ്റുള്ളവർക്കായ് മിടിക്കുന്ന നെഞ്ചിലെ
ഹൃത്താളമാണെന്നുമീശ്വരൻ
നീതിക്കു വേണ്ടി ചലിക്കും കരത്തിന്റെ
ചോരത്തുടിപ്പുമാണീശ്വരൻ
നാനാ മതങ്ങളായ് ജാതിയായ് വർണ്ണമായ്
തല്ലിത്തകരുന്ന നമ്മളിൽ
സത്യ ബോധത്തിന്റെ വെളിച്ചം പരത്തുന്ന
ദീപാങ്കുരം തന്നെയീശ്വരൻ
ദേവാലയങ്ങളിൽ രാജാങ്കണങ്ങളിൽ
പൂങ്കാവനത്തിലില്ലീശ്വരൻ
അന്യ ദുഖങ്ങളിൽ കണ്ണീർ പൊഴിക്കുന്ന
സന്മനസ്സിൽ വാഴുമീശ്വരൻ
നല്ലൊരു വാക്കിന്റെ തെല്ലിൽ തിളങ്ങുന്ന
പുഞ്ചിരിയാകുന്നിതീശ്വരൻ
സർവ്വ ചരങ്ങളുമൊന്നെന്ന നേരിന്റെ
ഉൾക്കാഴ്ച മാത്രമാണീശ്വരൻ
ഈശ്വരൻ ...ഈശ്വരൻ ...
സ്നേഹ സൗന്ദര്യമാണീശ്വരൻ...