വിദ്യാലയവാർത്തകൾ
വിദ്യാലയവാർത്തകൾ
ചരിത്രം
കൊല്ലം ജില്ലയിലെ വെളിനല്ലുർ പഞ്ചായത്തിലെ എക ഹയർസെക്കന്ററി വിദ്യാലയമാണ് കെ.പി.എം.എച്ച്.എസ്സ്.എസ്സ്.1956-ൽഅപ്പർപ്രൈമറി സ്കൂളായി2000-ൽഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.ഈഗ്രാമത്തിന്റെ പ്രകാശമായ ഈ സരസ്വതി ക്ഷേത്രം ചെറിയവെളിനല്ലൂരിന്റെ പുരോഗതി യുടെ നാഴികകല്ലായി.ഇന്ന് എൽകെജി മുതൽഹയർസെക്കന്ററിവരെയായി 2500-ലധികം പഠിക്കുന്ന ഈവിദ്യാലയം ആരംഭിച്ചത് ശ്രീമാൻകെ. കുട്ടൻ പിള്ളയാണ് ആദ്യ പ്രഥമാധ്യപകനായി ശ്രീ.എൻചന്ദ്രസേനൻസാറിനെ നിയമിച്ചു.തുടർന്ന്,ജി.ഭാസ്കരകുറുപ്പു സാർ പ്രഥമഅധ്യപകരായി.1965-ൽഈസ്കൂൾഹൈസ്കൂളായി ഉയർത്തപ്പെട്ടു.ജി.ഭാസ്കരകുറുപ്പ് സാർഹൈസ്കൂളിന്റെ പ്രഥമാധ്യപകനായി. പിന്നീട് ഈസ്കൂളിൽ നിരവധി പ്രശസ്തരായ അധ്യാപകരും വിദ്യാർഥികളും ഇവിടം സമ്പന്നമാക്കി.കലാകായിക രംഗങ്ങളിൽഅനേകം വർഷങ്ങളായി ഈ സ്കൂളിന്റെ വ്യക്തിമുദ്ര നിലനിൽക്കുന്നതാണ്.1998-ൽഈ സ്കൂളിന്റെ വിദ്യാർത്ഥിനിയായ നിഖില.ജി.എസ്,എസ്.എസ്.എസ്എൽസി. പരീക്ഷയിൽ ആറാം റാങ്ക് നേടുകയുണ്ടായി നാട്ടുകാരും മാനേജ്മെന്റി ന്റേയും പ്രവർത്തനഫലമായി2000-ൽഈ സ്കൂളിന്.ഹയർസെക്കന്ററി വിഭാഗം ലഭ്യമായി.ആദ്യ പ്രിൻസിപ്പാളായി ശ്രീ.ജീ.രാജലക്ഷമിടീച്ചർനിയ മിതയായി.പ്രൈമറി സ്കൂളായി ആരംഭിച്ച ഈസ്ഥാപനം വളർച്ചയുടെ പടവുകൾ താണ്ടി ഇന്ന് എൽ.കെ.ജി.മുതൽഹയർസെക്കന്ററി വരെയുള്ള സ്കൂൾ വിഭാഗവും അതോടൊപ്പം ബി.എഡ് കോളേജും ഉൾപ്പെടുന്ന ഒരു സ്കൂൾ കോംപ്ലക്സായി ഉയർന്നിരിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാളായി ശ്രീ,എ.സന്തോഷ് സാറും ഹൈസ്കൂൾ വിഭാഗം ഹെഡ്മാസ്റ്ററായി ശ്രീ.ബിപിൻഭാസ്കർ സാറും പ്രവർത്തിച്ചു വരുന്നു