സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/ഫിലിം ക്ലബ്ബ്-17
ഫിലിം ക്ലബ്ബ്
സി.കെ.സി.യി.ലെ ഏറ്റവും സജീവമായ ക്ളബ്ബാണ് ഫിലിം ക്ളബ്ബ്. എല്ലാ വിഷയവുമായി ബന്ധപ്പെട്ട അദ്ധ്യാപകരുടെ കൂട്ടായ്മയാണ് ഈ ക്ളബ്ബ് നിയന്ത്രിക്കുന്നത്.ഇംഗ്ളീഷ്,മലയാളം, പാഠഭാഗങ്ങൾ,സാമൂഹികം,,ശാസ്ത്രപരം, ഇങ്ങനെയുള്ള വിഷയവുമായി ബന്ധപ്പെട്ട സിനിമകൾ തെരെഞ്ഞടുത്തു പ്രദർശിപ്പിക്കുന്നതിൽ ഈ അദ്ധ്യാപകർ അത്യന്തം ശ്രദ്ധാലുക്കളാണ്
ഫോട്ടോഗ്രാഫി
സി.കെ.സി യിൽ ഫോട്ടോഗ്രഫി താൽപര്യമുള്ള കുട്ടികൾക്ക് വേണ്ടി ക്ളബ്ബ് പ്രവർത്തിക്കുന്നുണ്ട്.ദീപ, ആൻസ്ലറ്റ് എന്നീ അദ്ധ്യാപികമാരാണ് ഇതിൻെറ പ്രവത്തനങ്ങൾ നിയന്ത്രിക്കുന്നത്.ഒാപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് എല്ലാ പരിപാടികളും ഒന്നിച്ച് കോർത്തിണക്കി ഫിലിം നിർമ്മിക്കുന്നു.
സിനിമ നിരൂപണം
മലയാള അദ്ധ്യാപികമാരുടെ നേതൃത്വത്തിൽ തെരെഞ്ഞെടുത്ത കുട്ടികളുടെ ഒരു സംഘമാണിത്.പ്രധാനപ്പെട്ട സിനിമകളുടെ നിരൂപണങ്ങൾ കുട്ടികൾ തയ്യാറാക്കുന്നു.അവർ പരസ്പരം ചർച്ച ചെയ്യുകയും ചില പ്രധാനപ്പെട്ട വിവരങ്ങൾ അസംബ്ളിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.