ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2016-17-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


കാർട്ടൂൺ പ്രദർശനം

കാർട്ടൂൺ പ്രദർശനം
വൈശാഖ് കൃഷ്ണ

കാർട്ടൂൺ പ്രദർശനം -ഭാഷാ പഠന ക്ലാസ്സിൽ കൂട്ടുകാരുമായി പങ്കുവെച്ച കാർട്ടൂൺ ചിത്രങ്ങളാണ് വൈശാഖ് കൃഷ്ണയുടെ കാർട്ടൂൺ രചനയിലെ മികവ് കണ്ടെത്താൻ നിമിത്തമായത്.തുടർന്ന് അവന്റെ ശേഖരണത്തിലുള്ള മുഴുവൻ കാർട്ടൂൺ ചിത്രങ്ങളും സ്കൂളിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സ്കൂൾ സ്റ്റേജിൽ സംഘടിപ്പിച്ച പ്രദർശനം മുഴുവൻ കുട്ടികൾക്കും കാണാൻ മലയാളം ക്ലബ് നേതൃത്വം നൽകി. പി.ടി.എ.പ്രസിഡൻറ് വി.അബ്ദുള്ള പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വസന്തകുമാരി സീനിയർ അധ്യാപകരായ കെ.ടി.മുഹമ്മദ് ഷരീഫ്, പ്രസന്ന, ക്ലബ് കൺവീനർസുരേഷ് ബാബു തുടങ്ങിയവർ ആശംസയർപ്പിച്ചു.കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്റെ കാർട്ടൂണകളടങ്ങിയ പുസ്തകം വൈശാഖിന് സ്കൂളിന്റെ ഉപഹാരമായി സമ്മാനിച്ചു. പത്രങ്ങളിലും കാർട്ടൂൺ പ്രദർശനം സ്ഥാനം പിടിച്ചു.

റവന്യു ജില്ലാ കലോത്സവം

ജില്ലാ റവന്യൂ ജില്ലാകലോത്സവം 2015-16 സ്കൂളിൽ വെച്ച് നടന്നു. ജില്ല മുഴുവൻ അരീക്കോട്ടേക്ക് ഒഴുകിയെത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ഇതൊരു ഉത്സവ പറമ്പായി' നാട്ടുകാർ നെഞ്ചേറ്റിയ മേള5 ദിവസം അരീക്കോടിന് കണ്ണിമയ്ക്കാതെ കാണാനുള്ള വക നൽകി. ഏറനാടിന്റെ എം.എൽ. എ ..പി.കെ.ബഷീർ സാഹിബിന്റെയും വിദ്യാഭ്യസ ഉപഡയരക്ടർ പി.സഫറുള്ളയുടെയും പ്രത്യേക താൽപര്യപ്രകാരമാണ് മേള ചരിത്രത്തിലാദ്യമായി ഉഗ്ര പുരത്തെത്തുന്നത്. ജനപങ്കാളിത്തം കൊണ്ടും അതിഥ്യമര്യാദകൊണ്ടും ഭൗതികസൗകര്യങ്ങൾ കൊണ്ടും ഈ കലാമാമാങ്കം ശ്രദ്ധേയമായി എന്ന് രേഖപ്പെടുത്തുന്ന. ഒറ്റ ക്യാമ്പസിൽ 10 പ്രധാന വേദി ഒരുക്കാൻ കഴിഞ്ഞത് കലാപ്രതിഭകൾക്കും രക്ഷിതാക്കൾക്കുംകലാസ്വാദകർക്കും ഏറെ തുണയായി.ക്ലബുകൾ, സന്നദ്ധ സംഘടനകൾ പൊലീസ്, ഫയർഫോഴ്സ് രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, കുടുംബശ്രീ, സ്കൗട്ട് & ഗൈഡ്, NCC ,Spc, പൂർവ വിദ്യാർത്ഥികൾ പിറ്റി.എ,എസ്.എം.സി എന്നിവർ ഏറ്റെടുത്ത അച്ചടക്കം, ഗതാഗത നിയന്ത്രണം ,ആരോഗ്യ പ്രവർത്തനം എന്നിവ മേളയെ കുറ്റമറ്റതാക്കി.ഒത്തിണക്കം സ്മരണിക 2015-16 ഇതിന്റെ നേർകാഴ്ചകളാണ്

കലോത്സവം
കലോത്സവം
കലോത്സവം
കലോത്സവം