എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പൗൾട്രി ക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : ശ്രീബിനു ടി ഫ്രാൻസിസ് പക്ഷിമൃഗാദികളെ വള്ര‍ത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആനിമൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ക്ലാസ്സുകൾ നടത്തിവരുന്നു. ആലക്കോട് മൃഗാശുപത്രിയിലെ ഡോ. ഈപ്പൻ ആണ് ക്ലബ്ബിന്റെ രക്ഷാധികാരി. മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് 2016-17 അദ്ധ്യയനവർഷം ഒമേഗ ഇനത്തിൽപ്പെട്ട മുട്ടകോഴിക്കുഞ്ഞുങ്ങള വിതരണം ചെയ്യുകയുണ്ടായി. ഇടയാറിലുള്ള മീറ്റ് പ്രോഡക്ട്സ് ഓഫ്, ഇന്ത്യ, മാട്ടുപ്പെട്ടിയിലുള്ള ഇൻഡോ സ്വിസ് പ്രോജക്ട്, കുരിശുമലയിലുള്ള കന്നുകാലി ഫാം എന്നിവ ക്ലബ്ബംഗങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ക്ലബ്ബംഗങ്ങൾ ലഘു ടാർപ്പോളിൻ ടാങ്കുകളിൽ അലങ്കാരമത്സ്യക്കൃഷി നടത്തുന്നുണ്ട്. ഹൈബ്രീഡ് മുയലുകളെയും, മുട്ടത്താറാവുകളെയും ക്ലബ്ബംഗങ്ങൾ വളർത്തുന്നുണ്ട്. ക്ലബിന്റെ ആഭിമുഖ്യത്തിൽ 11/8/2018 അന്പത് കുട്ടികൾക്ക് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യ്തു