സംവാദം:എ.യു.പി.എസ്.കുലുക്കല്ലൂർ
സ്മാർട്ട് ക്ലാസ് റൂം , ബാലമുകുളം പദ്ധതി ഉദ്‌ഘാടനം
കുലുക്കല്ലൂർ A U P സ്കൂളിൽ ബാലമുകുളം പദ്ധതി , സ്മാർട്ട് ക്ലാസ് റൂം എന്നിവയുടെ ഉദ്ഘാടനം നടന്നു 14 .11 .2017 ശിശുദിനത്തിൽ കുലുക്കല്ലൂർ A U P സ്കൂളിൽ സർക്കാരിൻറെ രണ്ടു പ്രധാന പരിപാടികളുടെ നടത്തിപ്പിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഭാരതീയ ചികിത്സാ വകുപ്പിൻറെ ആഭിമുഖ്യത്തിൽ കേരള സർക്കാരിൻറെ സമഗ്ര വിദ്യാലയ ആരോഗ്യ പദ്ധതിയായ ബാലമുകുളത്തിൻറെയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി സ്കൂളുകൾ ഹൈടെക് ആക്കുന്നതിനോടനുബന്ധിച്ച് സർക്കാരും IT@സ്കൂളും ചേർന്ന് നൽകിയ 15 ലാപ്ടോപ്പുകളുടെയും 6 പ്രൊജെക്ടറുകളുടെയും ഉദ്ഘാടനം പട്ടാമ്പി M L A ശ്രീ മുഹമ്മദ് മുഹ്സിൻ ഇന്ന് നിർവഹിച്ചു. ഇതിനോടൊപ്പം സ്കൂളിലെ I T ലാബ് , CCTV എന്നിവയുടെ ഉദ്‌ഘാടനവും നടന്നു.പ്രൊജക്ടർ സ്വിച്ച് ഓൺ ചെയ്തപ്പോൾ ശിശുദിനവുമായി ബന്ധപ്പെട്ട പ്രത്യേക വീഡിയോ സ്‌ക്രീനിൽ പ്രദർശിപ്പിക്കപ്പെട്ടു. കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈഖ ജമീല ഉമ്മർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കുലുക്കല്ലൂർ പഞ്ചായത്ത് മെഡിക്കൽ ഓഫീസർ Dr.ഷാബു ബാലമുകുളം പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിത രാജൻ, കുലുക്കല്ലൂർ പഞ്ചായത്ത് മെമ്പർമാരായ രശ്മി രാജേഷ്, പ്രസാദ് C, മുംതാസ് ലൈല എന്നിവർ പങ്കെടുത്തു. ഷോർണൂർ AEO ശ്രീ സുരേഷ് N D, ഐ ടി @സ്കൂൾ മാസ്റ്റർ കോഓർഡിനേറ്റർ ശ്രീ രാമചന്ദ്രൻ മാസ്റ്റർ,P T A പ്രസിഡന്റ് ശ്രീ ജയരാജ് കുലുക്കല്ലൂർ, മാനേജർ കെ ഒഎം ഭവദാസൻ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധി കെ മുഹമ്മദ്,പൂർവ്വ അധ്യാപകരായ ഭാസ്കരൻ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, ലീല ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് വിവിധ മേളകളിൽ വിജയികളായ കുട്ടികളെ അനുമോദിച്ചു. ബഷീർ മാസ്റ്റർ നന്ദി പറഞ്ഞു
-
ഉദ്ഘാടനം
-
ഐ .ടി. കോർഡിനേറ്റർ രാമചന്ദ്രൻ മാസ്റ്റർ സംസാരിക്കുന്നു .
-
സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം
-
പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ സംസാരിക്കുന്നു
-