ജി എച്ച് എസ് എസ് പടിയൂർ/ടൂറിസം ക്ലബ്ബ്-17
പഠനയാത്ര-2010 ജനുവരി മാസം വയനാട് ജില്ലയിലേക്ക് 69 വിദ്യാർത്ഥികളും12 അധ്യാപകരും, 2പി റ്റി എ പ്രതിനിധികളും ഉൾപ്പെടുന്ന സംഘം ആദ്യ പഠനയാത്ര നടത്തി.
നമ്മുടെ വിദ്യാലയത്തിൽ ടൂറിസം ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ എല്ലാ വർഷവും പഠന-വിനോദയാത്രകൾ സംഘടിപ്പിച്ചുവരുന്നുണ്ട്. സാമൂഹ്യശാസ്ത്രാദ്ധ്യാപകൻ എം.റ്റി.ജെയ്സാണ് ടൂറിസം ക്ലബ്ബിന് നേതൃത്വം നൽകുന്നത്. 2017 - 18 അദ്ധ്യയനവർഷത്തിൽ രണ്ടു ബസ്സുകളിലായി, പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളായ മൈസൂരു, ബംഗളൂരു എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.
2017 - 18 അദ്ധ്യയനവർഷത്തിൽ, ഇന്ത്യയിലെ ഏറ്റവും മികച്ച ബുദ്ധമത പഠനകേന്ദ്രവും ബുദ്ധവിഹാരവുമായ ബൈലക്കുപ്പേയിലെ നംഡ്രോളിങ് മോണാസ്ട്രി അഥവാ സുവർണ ക്ഷേത്രം, തമിഴ്നാട്ടിലെ നീലഗിരി ജില്ലയുടെ ആസ്ഥാനമായ ഊട്ടി, കർണ്ണാടകത്തിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൈസൂരു എന്നീ കേന്ദ്രങ്ങളാണ് സന്ദർശിച്ചത്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ വൈവിദ്ധ്യം അടുത്തറിയുന്നതിനും പ്രകൃതിയുമായി അടുത്തബന്ധം പുലർത്തുന്നതിനും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നുണ്ട്. പഠനയാത്രകളോടനുബന്ധിച്ച് യാത്രാവിവരണ രചനാമത്സരങ്ങളും സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.