സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/Details
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ് ഭാഗമായി വിദ്യാലയങ്ങളുടെ പുരോഗതിയെ ലക്ഷ്യമാക്കി തയ്യാറാക്കിയ ഒരു കരടുരേഖയാണ് അക്കാദമിക്ക് മാസ്ററർ പ്ളാൻ .
അക്കാദമിക്ക് മാസ്ററർ പ്ളാൻ തയ്യാറാക്കുന്നതിൻെറ ഭാഗമായി പി.ടി.എ, എം .പി.ടി.എ, സമീപവാസികൾ ,അദ്ധ്യാപകർ എന്നിവരുടെ സംയുക്തയോഗം 2018 ഡിസംബർ 2 തീയതി അന്നത്തെ ഹെഡ്മിസ്ടസ്സായിരുന്ന റവ.സി .ക്ളമൻറീനയുടെ അദ്ധ്യക്ഷതയിൽ ചേരുകയുണ്ടായി. യോഗത്തിൽ വിദ്യാലത്തിൻെറ പുരോഗതിക്ക് ഉതകുന്ന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനുള്ള ചർച്ചകൾ നടന്നു.ചർച്ചകളിൽ ഏവരും സജീവമായി പങ്കുചേരുകയും പി.ടി.എ യുടെ പൂണ്ണപിൻതുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.മേഖലതിരിച്ച് അദ്ധ്യാപകർ തയ്യാറാക്കിയ ഭൗതികവും സാമൂഹികവുമായ പ്രവർത്തനങ്ങളെ ക്രോഡീകരിച്ച് പുസ്തകരൂപത്തിൽ തയ്യാറാക്കിയ അക്കാദമിക്ക് മാസ്ററർ പ്ളാൻ "LUMIERE" എന്ന് പേര് നൽകുകയും ചയ്തു.ഇതിൻെറ പ്രകാശനകർമ്മം ബഹു. ത്രിക്കാക്കര നിയോജക മണ്ഡലം എം.എൽ.എ ശ്രീ.പി. ടി തോമസ്സ് അവർകൾ നിർവ്വഹിക്കുകയുണ്ടായി.ഈ പ്രൗഡഗംഭീരമായ മഹനീയമുഹൂർത്തത്തിന് പി.ടി.എ അംഗങ്ങളും വിദ്യാലയത്തിൻെറ അഭ്യുദയകാംക്ഷികളും സമീപവാസികളും സാക്ഷികളായി.ഇതിൻെറ തുടർച്ചയായി വിദ്ധ്യാത്ഥികൾ ആർജ്ജിച്ച മികവുകൾ പൊതുസമൂഹത്തിൻെറ മുന്നിൽ അവതരിപ്പിക്കുന്നതിനായി മധ്യവേനലവധിക്ക് മികവുത്സവം സംഘടിപ്പിച്ചു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെ്റ ഭാഗമായി കുട്ടികളിലെ വ്യത്യസ്ത അഭിരുചികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള ടാലൻെറ് ലാബ് ഈ വർഷം മുതൽ സി.കെ.സി യിൽ ആരംഭിച്ചു. ഓരോ കുട്ടിയും ഒന്നാമനാണ് എന്ന പദ്ധതിയാണ് ടാലൻെ്റ ലാബ് എന്ന പേരിൽ എത്തുന്നത്.നിലവിലെ പഠനപ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഇതിൻെ്റ ചെലവിനാവശ്യമായ തുക കണ്ടെത്താൻ സുമനസ്സുകളുടെ സഹായം തേടിവരുന്നു.ഗിറ്റാർ,വയലിൻ,കീബോർഡ്,വെസ്റ്റേൺ മ്യൂസിക്ക്,ഈസ്റ്റേൺ മ്യൂസിക്ക്,യോഗ,കരാട്ടെ,,പ്രസംഗ പരിശീലനം,,വെസ്റ്റേൺ ഡാൻസ്,ഈസ്റ്റേൺ ഡാൻസ്,ഫുഡ്ബോൾ, ഷട്ടിൽ,ടേബിൾ ടെന്നീസ്,കുംഫു എന്നീ ഇനങ്ങളിലാണ് പരിശീലനം നടക്കുന്നത്.
പഠനത്തിൽ പിന്നാക്കംനിൽക്കുന്ന ഒൻപതാംതരം വിദ്യാർഥികൾക്കായുള്ള പദ്ധതിയാണ് നവപ്രഭ പദ്ധതി.രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനാണ് പഠനനിലവാരം ഉയർത്തുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഗണിതം, ഇംഗ്ലീഷ്, ശാസ്ത്രം, മാതൃഭാഷ എന്നിവയിലാണ് കുട്ടികൾക്ക് പ്രത്യേക ക്ലാസ് നൽകുക. ഒക്ടോബർ 27ാം തീയതി ഈ പദ്ധതി സികെസിജിഎച്ച്എസ് പൊന്നുരുന്നിയിൽ ഉദ്ഘാടനംചെയ്യ്തു.പി .ടി.എ അംഗങ്ങളും അദ്ധ്യാപകരും ഈ യോഗത്തിൽ പങ്കെടുത്തു.ഒക്ടോബർമുതൽ ജന... കഴിഞ്ഞവർഷം ഇതുവഴി ഒട്ടേറെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനാകുമെന്നാന്നാണ് വിലയിരുത്തൽ. ഓരോ വിഷയത്തിനും 15 മണിക്കൂർ അധിക ക്ളാസുകൾ നൽകിയാണ് നവപ്രഭ പദ്ധതി നടപ്പാക്കുന്നത്. ഇത്തവണ ഇംഗ്ലീഷ് വിഷയത്തിലും ക്ലാസുകൾ നൽകുന്നുണ്ട്. അവധിദിവസങ്ങളിലോ പ്രവൃത്തിദിവസങ്ങളിലോ പ്രത്യേകം സമയം കണ്ടെത്തിയാണ് ക്ലാസുകൾ നൽകുക. റീന വി കെ യ്ക്കാണ് നവപ്രഭയുടെ ചുമതല നൽകിയിരിക്കുന്നത്
വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ സർക്കാർ ഇതിനകം പ്രഖ്യാപിച്ച പദ്ധതികൾ നടപ്പായതിന്റെ ഫലമാണ് പൊതുസമൂഹം സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളെ കൂടുതൽ വിശ്വാസത്തിലെടുക്കുന്നത്.സർക്കാർ പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൈവരിച്ച നേട്ടങ്ങളെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു.